ഹാഗ്പത് മൊണാസ്ട്രി (ഹഗ്പതവാങ്ക് എന്ന പേരിലും അറിയപ്പെടുന്നു; Armenian: Հաղպատավանք) പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട അർമേനിയയിലെ ഹാഗ്പത് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മധ്യകാല ആശ്രമ സമുച്ചയമാണ്.

ഹാഗ്പത് മൊണാസ്ട്രി
Հաղպատավանք
A view of Haghpat Monastery
ഹാഗ്പത് മൊണാസ്ട്രി is located in Armenia
ഹാഗ്പത് മൊണാസ്ട്രി
Shown within Armenia
അടിസ്ഥാന വിവരങ്ങൾ
സ്ഥലംHaghpat, Lori Province, Armenia
നിർദ്ദേശാങ്കം41°05′38″N 44°42′43″E / 41.093889°N 44.711944°E / 41.093889; 44.711944
ആചാരക്രമംArmenian Apostolic Church
രാജ്യംഅർമേനിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്‌തുവിദ്യാ മാതൃകArmenian
തറക്കല്ലിടൽ10th century
Official name: Monasteries of Haghpat and Sanahin
TypeCultural
Criteriaii, iv
Designated1996 (20th session)
Reference no.777
UNESCO RegionWestern Asia

സ്ഥാനം തിരുത്തുക

വടക്കൻ അർമേനിയയിലെ ലോറി മേഖലയിലെ ഡെബെഡ് നദിയെ അഭിമുഖീകരിക്കുന്ന തരത്തിലാണ് ഹഗ്പത് മൊണാസ്ട്രിയുടെ നിർമ്മാണത്തിന് സ്ഥാനം തിരഞ്ഞെടുത്തത്.

ചരിത്രം തിരുത്തുക

ബഗ്രാറ്റിഡ് രാജാവായ അഷോട്ട് മൂന്നാമന്റെ ഭാര്യ ഖോസ്രോവാന്യൂഷ് രാജ്ഞി ഏകദേശം 976-ൽ ആണ് ഈ ആശ്രമം സ്ഥാപിച്ചത്.[1] സമീപത്ത് സ്ഥിതിചെയ്യുന്ന സനാഹിനിലെ ആശ്രമം ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് നിർമ്മിക്കപ്പെട്ടത്.[2]

സർബ് എൻഷാൻ കത്തീഡ്രൽ തിരുത്തുക

സമുച്ചയത്തിലെ ഏറ്റവും വലിയ പള്ളിയും 976-ൽ ആരംഭിച്ചതുമായ കത്തീഡ്രൽ ഓഫ് സുർബ് എൻഷാൻ, 991-ൽ സ്‌ബാറ്റ് രാജാവാണ് പൂർത്തിയാക്കിയത്. പത്താം നൂറ്റാണ്ടിലെ അർമേനിയൻ വാസ്തുവിദ്യയുടെ ഒരു സാമാന്യ ഉദാഹരണമായ ഈ പള്ളിയുടെ പാർശ്വഭിത്തികളുടെ പ്രൗഢഗംഭീരമായ നാല് തൂണുകളിലാണ് കേന്ദ്ര താഴികക്കുടം നിലകൊള്ളുന്നത്. പുറം ഭിത്തികളിൽ ത്രികോണാകൃതിയിലുള്ള പിളർപ്പുകൾ ഉണ്ട്. വളച്ചു വാതിൽ ഭാഗത്ത് ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ഒരു ചുമർച്ചിത്രമുണ്ട്. അതിന്റെ ദാതാവായ അർമേനിയൻ രാജകുമാരൻ ഖുതുലുഖാഗയെ തെക്കൻ പാർശ്വമുറിയിൽ ചിത്രീകരിച്ചിരിക്കുന്നു. പള്ളിയുടെ സ്ഥാപകന്റെ മക്കളായ സ്‌ബാറ്റ്, കുറികെ രാജകുമാരൻമാരെ ഖോസ്രവാനുയിഷ് രാജ്ഞിയോടൊപ്പം കിഴക്കൻ മട്ടച്ചുവരിൽ കൊത്തുപണിയോടെ ചിത്രീകരിച്ചിരിക്കുന്നു. പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ നടത്തിയ ഒന്നോ രണ്ടോ ചെറിയ പുനരുദ്ധാരണങ്ങൾ ഒഴികെ, പള്ളി അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തിയിട്ടുണ്ട്.

മറ്റ് ഘടനകൾ തിരുത്തുക

ഈ സൈറ്റിൽ മറ്റ് നിരവധി ഘടനകളും ഉണ്ട്. 1005 മുതൽ ഇവിടെ സോർബ് ഗ്രിഗോറിന്റെ (സെന്റ് ഗ്രിഗറി) ചെറിയ താഴികക്കുടമുള്ള ഒരു പള്ളിയുണ്ട്. യഥാർത്ഥ പള്ളിയിൽ കൂട്ടിച്ചേർത്തിരിക്കുന്ന രണ്ട് വശങ്ങളിലെ ചാപ്പലുകളിൽ വലുത് 13-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ നിർമ്മിക്കപ്പെട്ടതും "ഹമാസാസ്പ് ഹൗസ്" എന്നറിയപ്പെടുന്ന ചെറുത് 1257-ൽ നിർമ്മിക്കപ്പെട്ടതുമാണ്. 1245-ൽ, മൂന്ന് നിലകളുള്ളതും സ്വതന്ത്രമായി നിൽക്കുന്നതുമായ ഒരു ബെൽടവർ നിർമ്മിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിലെ മറ്റ് കൂട്ടിച്ചേർക്കലുകളിൽ സോർബ് അസ്ത്വാത്സാറ്റ്സിൻ ചാപ്പൽ, സ്ക്രിപ്റ്റോറിയം, ആശ്രമത്തിന്റെ പരിധിക്ക് പുറത്തുള്ള ഒരു വലിയ ഊട്ടുപുര എന്നിവയും ഉൾപ്പെടുന്നു.[3] മഠം നിലനിൽക്കുന്ന പ്രദേശത്ത് 11-13 നൂറ്റാണ്ടുകളിലെ അതിമനോഹരമായ നിരവധി ഖച്കറുകളിൽ (കൽക്കുരിശ്) ഏറ്റവും അറിയപ്പെടുന്നത് 1273 മുതൽ നിലകൊള്ളുന്ന "അമെനാപ്രിക്കിച്ച്" (All-Savior) എന്ന ഖച്കർ ആണ്.[4]

ചരിത്രത്തിലുടനീളമുള്ള അതിജീവനം തിരുത്തുക

ചരിത്രത്തിലുടനീളം ആശ്രമത്തിന് പലതവണ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം 1130-ൽ, ഒരു ഭൂകമ്പം നശിപ്പിച്ച ഹഗ്പത് മൊണാസ്ട്രിയുടെ ചില ഭാഗങ്ങൾ അമ്പത് വർഷങ്ങൾവരെ പുനഃസ്ഥാപിക്കപ്പെട്ടില്ല. ആശ്രമം അതിന്റെ നിലനിൽപ്പിന്റെ പല നൂറ്റാണ്ടുകളിലും സായുധ സേനയുടെ നിരവധി ആക്രമണങ്ങളും 1988-ലെ ഒരു വലിയ ഭൂകമ്പവും നേരിട്ടു. എന്നിരുന്നാലും, സമുച്ചയത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും കേടുപാടുകൾ കൂടാതെയും കാര്യമായ മാറ്റങ്ങളില്ലാതെ ഇന്നും നിലകൊള്ളുന്നു.[5][6]

യുനെസ്കോ ലോക പൈതൃക സ്ഥലം തിരുത്തുക

"മത വാസ്തുവിദ്യയുടെ മാസ്റ്റർപീസ് എന്നും മധ്യകാലഘട്ടത്തിലെ ഒരു പ്രധാന പഠന കേന്ദ്രം" എന്നും വിശേഷിപ്പിക്കപ്പെടുന്ന ഹാഗ്പത് ആശ്രമവും സനാഹിൻ മൊണാസ്ട്രിയും ചേർത്ത് 1996 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Haghbat, p. 534-535, in "Armenian Art", Donabedian, Patrick; Thierry, Jean-Michel. New York: 1989, Harry N. Abrams, Inc. ISBN 978-0810906259.
  2. Armenica.org, "The Architectural Complex of Haghpat Monastery"
  3. Sourb Nshan, Sourb Astvatsatsin, Sourb Grigor
  4. Sourb Nshan, Sourb Astvatsatsin, Sourb Grigor
  5. "The monastery of Haghpat" by Elisabeth Baudourian, UNESCO Courier, May 1998
  6. Sourb Nshan, Sourb Astvatsatsin, Sourb Grigor
"https://ml.wikipedia.org/w/index.php?title=ഹാഗ്പത്_മൊണാസ്ട്രി&oldid=3691652" എന്ന താളിൽനിന്ന് ശേഖരിച്ചത്