അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപക്ഷി സങ്കേതവും സംരക്ഷിത പ്രദേശവുമാണ് ഹഷ്മത്ത് ഖാൻ ദേശീയോദ്യാനം (പഷ്തോ: كل حشمت khan). [2] ഹഷ്മത്ത് ഖാൻ തടാകം[3] എന്നും ഇത് അറിയപ്പെടുന്നു. പ്രാദേശികമായി കോൾ-ഇ ഹഷ്മത്ത് ഖാൻ അല്ലെങ്കിൽ ക്വാലാ-ഇ ഹഷ്മത്ത് ഖാൻ, എന്നും ഈ തടാകം വിളിക്കപ്പെടുന്നുണ്ട്. ബാല ഹിസ്സാറിന് സമീപമുള്ള ഒരു ജനവാസ മേഖലയുടെ മധ്യഭാഗത്തായി, ചമൻ-ഇ-ഹോസോറി, ഗാസി സ്റ്റേഡിയം, ഇദ് ഗാഹ് മസ്ജിദ് എന്നിവയുടെ തെക്കുഭാഗത്തായാണ് ഈ തടാകം അഥവാ തണ്ണീർത്തടം സ്ഥിതിചെയ്യുന്നത്. 1.66 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീർണ്ണം. 120-ഓളം പക്ഷിവർഗ്ഗങ്ങൾ ഇവിടെ കാണപ്പെടുന്നു. [4]

ഹഷ്മത് ഖാൻ ദേശീയോദ്യാനം
കോൾ-ഇ-ഹഷ്മത് ഖാൻ
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Map showing the location of ഹഷ്മത് ഖാൻ ദേശീയോദ്യാനം
Map showing the location of ഹഷ്മത് ഖാൻ ദേശീയോദ്യാനം
Locationകാബൂൾ, അഫ്ഗാനിസ്ഥാൻ
Coordinates34°29′36″N 69°12′3″E / 34.49333°N 69.20083°E / 34.49333; 69.20083
Area1.66 കി.m2 (0.64 ച മൈ)
Established2017
Administratorകൃഷി, ജലസേചനം, കന്നുകാലി മന്ത്രാലയം
Map

ചരിത്രം

തിരുത്തുക

ബാല ഹിസാറിലെ നിവാസികൾക്ക് ജലസേചന ആവശ്യങ്ങൾക്കായി വെള്ളം നൽകുന്നതിന് പുരാതന കാലം മുതൽ ഈ തണ്ണീർത്തടം നിലവിലുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ, മുഹമ്മദ് സാഹിർ ഷാ രാജാവ് ഇത് വേട്ടയാടലിനും വിനോദ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു. അതിനുശേഷം നിരവധി ആളുകൾ തടാകത്തിന് ചുറ്റും അനധികൃതമായി വീടുകൾ നിർമ്മിച്ചിട്ടുണ്ട്.[5]. തടാകത്തിൽ നിന്നും, അതിലേക്ക് ജലമെഹ്തിക്കുന്ന ലോഗർ നദിയിൽ നിന്നുമുള്ള വെള്ളത്തിൻ്റെ ഭൂരിഭാഗവും അടുത്തുള്ള കൃഷിയിടങ്ങളിൽ ജലസേചനത്തിനായും ചുറ്റുമുള്ള വീടുകളിൽ ഗാർഹികാവശ്യങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശത്തെ വെള്ളത്തിന്റെ ഉപഭോഗം 2001 മുതൽ നാലിരട്ടിയായി വർദ്ധിച്ചു. [6]

2017 ജൂണിൽ, കൃഷി, ജലസേചനം, കന്നുകാലി മന്ത്രാലയം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോൾ-ഇ ഹഷ്മത്ത് ഖാനെ അഫ്ഗാനിസ്ഥാനിലെ നാലാമത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. [7][8][9][10]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Kol-i-Hashmat Khan Protected Planet
  2. "Kabul Duck Alert 2: Pictures of birds and birdwatchers at the Kol-e Hashmat Khan wetland". Afghanistan Analysts Network. 25 April 2016.
  3. "300 Saplings Planted in Kabul's Hashmat Khan Lake". TOLOnews. 12 March 2015. Retrieved 2024-04-24.
  4. https://tolonews.com/mehwar/mehwar%C2%A0kol-e-hashmat-khan%C2%A0declared-protected-area%E2%80%8B%E2%80%8B%E2%80%8B%E2%80%8B%E2%80%8B%E2%80%8B%E2%80%8B
  5. "Portion of Kol-e-Hasmat Khan Lake's land illegally seized, birds secretly hunted: sources". Khaama Press. April 4, 2024. Retrieved 2024-04-24.
  6. https://www.unep.org/news-and-stories/story/kabul-wetland-declared-new-protected-area-migrating-birds
  7. "Kabul wetland declared new protected area for migrating birds". United Nations Environment Programme. 25 July 2017.
  8. "MEHWAR: Kol-e-Hashmat Khan Declared A Protected Area". TOLOnews. 13 June 2017. Retrieved 2024-04-24.
  9. افغانستان, روزنامه (June 22, 2016). "کول حشمت‌خان؛ چهارمین پارک ملی کشور - روزنامه افغانستان". www.dailyafghanistan.com (in Dari).
  10. صالحی, زرغونه (June 11, 2017). ""کول حشمت خان" شهر کابل، چهارمين پارک ملى کشور اعلام شد" (in Dari) – via pajhwok.com.