ഹലാസനം
ഇംഗ്ലീഷിലെ പേർ plough_pose എന്നാണ്.
- മലർന്നു കിടക്കുക.
- കാലുകൾ ചേർത്തുവയ്ക്കുക.
- കൈകൾ തലയ്ക്ക് ഇരുവശങ്ങളിലായി ചെവിയോട് ചേർത്ത് നിവർത്തി വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കാലുകൾ രണ്ടും വളയാതെ മുകളിലേക്ക് ഉയർത്തുക.
- ശ്വാസം വിട്ടുകൊണ്ട് കാലുകൾ രണ്ടും മുട്ടുകൾ വളയാതെ തലയ്ക്ക് പുറകിലായി തറയിൽ മുട്ടിക്കുവാൻ ശ്രമിക്കുക.
- ശ്വാസം എടുത്തുകൊണ്ട് കാലുകൾ മുകളിലേക്ക് ഉയർത്തുക.
- ശ്വാസം വിട്ടുകൊണ്ട് കാലുകൾ തറയിൽ വയ്ക്കുക.
ഗുണം
തിരുത്തുകദഹന ശക്തി കൂടും.
അരക്കെട്ടിന്റെ വണ്ണം കുറയും.
ശബ്ദശുദ്ധി കൂടും.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- yogasana and pranayama for health - Dr. PD Sharma
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്