ഹലപീനൊ
മുളകുകളിൽ ഇടത്തരം വലിപ്പം ഉള്ള ഒരിനം മുളകാണ് ഹലപീനൊ. പൂർണ്ണ വളർച്ച എത്തിയ ഹലപീനൊ മുളകിനു 2 മുതൽ 3½ ഇഞ്ചു വലിപ്പം ഉണ്ടാവും. ഇതു പച്ചയായിരിക്കുമ്പോൾ തന്നെയാണു സാധാരണ കഴിക്കുക. പഴുക്കുമ്പോൾ ഈ മുളകിനു നല്ല ചുവപ്പു നിറം കാണും. മെക്സിക്കൊയിലെ ഹലാപ്പ എന്ന സ്ഥലത്ത് ഉത്ഭവിച്ചതിനാലാണ് ഇതിനു ഹലാപീനൊ എന്ന പേരു കിട്ടിയത്. ദക്ഷിണ, ഉത്തര അമേരിക്കകളിൽ ഇത് ജനങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു മുളകു ഇനം ആണ്. ഇതിനെ പല മെക്സിക്കൻ വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഹലപീനൊ നമ്മുടെ നാടൻ മുളകിനെക്കാളും എരി കുറഞ്ഞ ഇനം ആണു.
![]() Immature Jalapeños | |
Heat | ![]() |
---|---|
Scoville rating | 2,500 - 10,000 |
ഈ മുളകു ഉണ്ടാവുന്ന ചെടി Capsicum annuum എന്ന സസ്യത്തിന്റെ ഒരു വകഭേദം ആണ്. ഈ ചെടിക്കു സാധാരണ രണ്ടു മുതൽ നാലു അടി വരെ ഉയരം കാണും. മെക്സിക്കൊയിൽ എതാണ്ട് 40,000 ഏക്കർ സ്ഥലം ഹലാപീനൊ കൃഷിയ്ക്കായി ഉപയോഗിക്കുന്നു. [1]
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "Jalapeno Pepper". മൂലതാളിൽ നിന്നും 2012-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-26.