പ്രസിദ്ധനായ ഒഡീസി നർത്തകനായിരുന്നു ഗുരു ഹരേകൃഷ്ണ ബെഹറ(മരണം : 24 ജൂൺ 2012).

ഹരേകൃഷ്ണ ബെഹറ

ജീവിതരേഖതിരുത്തുക

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബുവാനി ഗ്രാമത്തിൽ ജനിച്ചു. എട്ടാം വയസ്സിൽ നൃത്ത പഠനം തുടങ്ങി. ഒഡീസി സംഗീതവും അഭ്യസിച്ചിട്ടുണ്ട്. പണ്ഡിറ്റ് ബിർജു മഹാരാജിന്റെ പക്കൽ കഥക് നൃത്തവും സിദ്ധേശ്വരി ദേവിയുടെയടുത്തു നിന്നും തുമ്രി സംഗീതവും പഠിച്ചു.[1]1979 ൽ കട്ടക്കിലെ കേളു ചരൺ മഹാപാത്രയടെ കലാ കേന്ദ്രത്തിൽ ചേർന്ന് ഒഡീസി നൃത്തം അഭ്യസിച്ചു. [2]ഡൽഹിയിൽ ഒഡീസി കേന്ദ്രം ആരംഭിച്ച ഇദ്ദേഹം ഒഡീസി നൃത്ത രൂപം പ്രചരിപ്പിക്കുന്നതിന് മുൻ കൈയെടുത്തു. സൊണാൽ മാൻസിങ്, മാധവി മുഡ്ഗൽ, രാധാറെഡ്ഡി, യാമിനി കൃഷ്ണമൂർത്തി, കബിത ദ്വിവേദി തുടങ്ങിയ പ്രസിദ്ധ ഒഡീസി നർത്തകിമാരുടയെല്ലാം ഗുരുവാണ് ഹരേകൃഷ്ണ ബെഹറ. പ്രസിദ്ധ ഒഡീസി നർത്തകി കബിത ദ്വിവേദി മകളാണ്.

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • ആൾ ഇന്ത്യ ക്രിട്ടിക്സ് അവാർഡ്
  • ഒഡീഷ സംഗീത നാടക അക്കാദമി അവാർഡ് (1983)
  • ഗുരു കേളു തരൺ മഹാപാത്രാ അവാർഡ്[3]

അവലംബംതിരുത്തുക

  1. http://www.thehindu.com/arts/dance/article3581441.ece?homepage=true
  2. http://www.thehindu.com/todays-paper/tp-national/tp-otherstates/article3567765.ece
  3. http://newindianexpress.com/states/orissa/article550231.ece

പുറം കണ്ണികൾതിരുത്തുക

  • The man and his mission[1]
"https://ml.wikipedia.org/w/index.php?title=ഹരേകൃഷ്ണ_ബെഹറ&oldid=3518971" എന്ന താളിൽനിന്ന് ശേഖരിച്ചത്