32°00′N 76°10′E / 32.0°N 76.16°E / 32.0; 76.16

ഹരിപ്പൂർ
Map of India showing location of Himachal Pradesh
Location of ഹരിപ്പൂർ
ഹരിപ്പൂർ
Location of ഹരിപ്പൂർ
in Himachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Himachal Pradesh
ജില്ല(കൾ) കാംഗ്ഡ
സമയമേഖല IST (UTC+5:30)

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ കാംഗ്ഡ ജില്ലയിലെ ഒരു പട്ടണമാണ് ഹരിപ്പൂർ. ഗുലേർ സമുദായങ്ങളുടെ പൈതൃകം ഉള്ള രണ്ട് ഇരട്ട ഗ്രാമങ്ങളാണ് ഹരിപ്പൂർ ഗുലേർ എന്നറിയപ്പെടുന്നത്.


ചരിത്രം

തിരുത്തുക

കാംഗ്ഡ ചിത്രകലയുടെ ഉറവിടമായി ഹരിപ്പൂറിനെ കണക്കാക്കുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഹരിപ്പൂർ സ്ഥിതി ചെയ്യുന്നത് 32°00′N 76°10′E / 32.0°N 76.16°E / 32.0; 76.16 അക്ഷാംശ രേഖാംശത്തിലാണ്. [1]. ശരാശരി ഉയരം 551 metres (1811 feet) ആണ്.


പ്രത്യേകതകൾ

തിരുത്തുക

ഗുലേർ പെയിന്റുംങ്ങുകൾ

തിരുത്തുക

18 ആം നൂറ്റാണ്ടിന്റെ മധ്യകാലത്ത് മുഗൾ ചിത്രകലയിൽ പ്രാവീണ്യം നേടിയ ചില ഹിന്ദു ചിത്രകാരന്മാർ ഗുലേർ രാജവംശജരുടെ കീഴിൽ ഉണ്ടായിരുന്നു. ഇവർ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക ചിത്രകലാരീതി അതിന്റേതായ ചില ആത്മീയവും, ലാളിത്യവും കൊണ്ട് പ്രശസ്തമായി. പിന്നീട് കാംഗ്ശ താഴ്വരകളിൽ ഗുലേർ വംശജർ തങ്ങളുടെ ചിത്രകലാപാരമ്പര്യത്തിൽ അഗ്രഗണ്യരായിത്തീർന്നു. പിന്നീട് ഗുലേർ രാജാവായിരുന്ന ഗോവർദ്ദനൻ ചന്ദന്റെ (1743-1773) കാലത്ത് ഇവിടെ ഒരു ചിത്രകലാ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ധാരാളം ചിത്രങ്ങൾ ചൻഡിഗഡ് മ്യൂസിയത്തിലുണ്ട്. [2]. പിന്നീട് ഗോവർദ്ദനന്റെ മകനായ ഭൂപ് ചന്ദ് (1790-1826) ഗുലേർ വംശജരുടെ ഈ ചിത്രകലാ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

ഗുലേർ രീതിയിലുള്ള ചിത്രങ്ങൾ പിന്നീട് 19 ആം നൂറ്റാണ്ടിലേക്ക് കുടുംബം വഴി ധാരാളമായി വ്യാപിച്ചു. ഇതിൽ പ്രധാനി പണ്ഡിറ്റ്. സേവു വളരെ പ്രസിദ്ധനായിരുന്നു. [3].


  1. Falling Rain Genomics, Inc - Haripur
  2. "Chandigarh Museum - Kangra paintings". Archived from the original on 2006-06-15. Retrieved 2009-04-04.
  3. Hindu Hill Kingdoms Archived 2010-03-30 at the Wayback Machine. V&A Museum.
"https://ml.wikipedia.org/w/index.php?title=ഹരിപ്പൂർ_ഗുലേർ&oldid=3793231" എന്ന താളിൽനിന്ന് ശേഖരിച്ചത്