ഫ്ലൈറ്റ് ലഫ്. ഹരിത കൌർ ദിയോൾ തനിച്ച് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ്. തന്റെ 22 വയസ്സിൽ 1994 സെപ്തംബർ രണ്ടിനായിരുന്നു ആദ്യ പറക്കൽ.[1][2][3][4]

ഹരിത കൌർ ദിയോൾ
1972 – 1996 ഡിസംബർ 25

ജനനസ്ഥലം ചണ്ഡീഗഢ്
മരണസ്ഥലം നെല്ലോർ, ആന്ധ്ര
Allegiance  India
Service/branch ഇന്ത്യൻ വായുസേന
പദവി ഫ്ലൈറ്റ് ലഫ്റ്റന്റ്

ഔദ്യോഗികജീവതം

തിരുത്തുക

ഒരു സിഖ് കുടുംബത്തിൽ 1972ൽ ചണ്ഡീഗഡിൽ ജനിച്ചു.[1] ശേഷം അവർ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്സ്സി) വഴി പ്രവേശനം എയർ ഫോഴ്സ് ഫെയിമിലേക്ക് ആദ്യ ഏഴു സ്ത്രീ കേഡറ്റുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് ഇന്ത്യയിലെ സ്ത്രീകളുടെ ട്രാൻസ്പോർട്ട് പൈലറ്റുമാരുടെ പരിശീലനം എന്ന നിലയിലും ഒരു നിർണ്ണായക ഘട്ടമായി മാറി. [5] ഡുങ്കിഗൾ എയർ ഫോഴ്സ് അക്കാദമിയിലെ പ്രാഥമിക പരിശീലനം ശേഷം പിന്നീടുള്ള പരിശീലനം ഹൈദ്രബാദിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ എയർ ലിഫ്റ്റ്‌ ഫോഴ്സസ് ട്രെയിനിംഗ് എസ്റ്റാബ്ലിഷ്മെന്റിലും (ALFTE) പൂർത്തിയാക്കി.[6]

1996 ഡിസംബർ 25ന് നെല്ലോരിനു സമീപം ഉണ്ടായ വിമാനാപകടത്തിൽ മരിച്ചു. [5] ആന്ധ്രയിലെ പ്രകാശം ജില്ലയിൽ ബുക്കാപുരം ഗ്രാമത്തിൽ തകർന്ന ഇന്ത്യൻ വായുസേനയുടെ ആവ്റോ വിമാനപകടത്തിൽ മരിക്കുന്ന 24 എയർഫോഴ്സ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഫ്ലൈറ്റ് ലഫ്. ഹരിത കൌർ ദിയോൾ,[7][8]

  1. 1.0 1.1 "All time inspirational women personalities of India". India TV. 8 March 2013.
  2. Shobana Nelasco (2010). Status of Women in India. Deep & Deep Publications. pp. 13–. ISBN 978-81-8450-246-6.
  3. Year Book 2009. Bright Publications. p. 559.
  4. Documentation on Women, Children, and Human Rights. Sandarbhini, Library and Documentation Centre, All India Association for Christian Higher Education. 1994. p. 2.
  5. 5.0 5.1 Limca Book of Records. Bisleri Beverages Limited. 2003.
  6. Soma Basu (September 4, 1994). "IAF flies into a new era". SikhWomen.com. Retrieved 2014-02-13.
  7. India: A Reference Annual. Publications Division, Ministry of Information and Broadcasting. 1998. p. 686.
  8. "Woman IAF flying cadet killed in trainer crash - Indian Express". May 13, 2008. Retrieved 2014-02-13.
"https://ml.wikipedia.org/w/index.php?title=ഹരിത_കൌർ_ദിയോൾ&oldid=3612895" എന്ന താളിൽനിന്ന് ശേഖരിച്ചത്