കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്ന ജോൺസി എന്നറിയപ്പെടുന്ന ജോൺ സി. ജേക്കബിൻറെ ആത്മകഥയാണ് ഹരിതദർശനം. ജോൺസിയുടെ മരണശേഷം 2009 ലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മാതൃഭൂമിയാണ് പ്രസാധകർ. ആത്മകഥ എന്നതിലുപരി ജോൺസിയുടെ പരിസ്ഥിതിദർശനങ്ങളാണ് മുഖ്യമായും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. 1960 കൾ മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ കേരളീയ പരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ, പരിസ്ഥിതിപ്രവർത്തനങ്ങൾ, സൈലന്റ്‌വാലി സമരം, പരിസ്ഥിതി പഠന ക്യാമ്പുകൾ തുടങ്ങിയവയ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഹരിതദർശനം
thump
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ജോൺ സി. ജേക്കബ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംആത്മകഥ
പ്രസാധകർമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
2009
ഏടുകൾ176
"https://ml.wikipedia.org/w/index.php?title=ഹരിതദർശനം&oldid=2545427" എന്ന താളിൽനിന്ന് ശേഖരിച്ചത്