വിലയുടെ ഒരു പങ്കുമാത്രം തത്കാലം നല്കികൊണ്ടോ നല്കാതെയോ വിലയുടെ ബാക്കിഭാഗമോ പൂർണമായ വിലയോ നിശ്ചിത ഗഡുക്കളായി അടച്ചുതീർത്തു കൊള്ളാമെന്ന വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്ന പദ്ധതിയാണ് ഹയർ പർച്ചേസ്. തവണവ്യവസ്ഥ (ഇൻസ്റ്റോൾമെന്റ് പദ്ധതി) എന്നും അറിയപ്പെടുന്നു. വാങ്ങിക്കുന്ന വസ്തുവിന്റെ വില പൂർണമായി അടച്ചുതീരുന്നതുവരെ വാങ്ങുന്നയാൾക്ക് അതിന്മേൽ ഉടമസ്ഥാവകാശം സിദ്ധിക്കാത്തതിനാലാണ് ഈ പദ്ധതിക്കു ഹയർ (വാടകയ്‌ക്കെടുക്കൽ) പർച്ചേസ് (വാങ്ങൽ) എന്ന പേരു സിദ്ധിച്ചത്. ഇംഗ്ലണ്ട്-ലെ പിയാനോ വ്യാപാരികളും തയ്യൽ യന്ത്ര വ്യാപാരികളും മറ്റുമാണ് ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കൾ എന്നു പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഹയർ_പർച്ചേസ്&oldid=1693563" എന്ന താളിൽനിന്ന് ശേഖരിച്ചത്