ഹമീദ നാന
സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് ഹമീദ നാന (English: Hamida Na'na ).
ജനനം
തിരുത്തുകവടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് എന്ന നഗരത്തിൽ ജനിച്ചു. ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് അറബി ഭാഷയിൽ പഠനം പൂർത്തിയാക്കി. സിറിയൻ ഇൻഫൊർമേഷൻ മന്ത്രാലയത്തിൽ പത്രപ്രവർത്തകയായി ജോലി ചെയ്തു. യുനെസ്‌കോയ്ക്ക് വേണ്ടി പാരിസിൽ സേവനം അനുഷ്ടിച്ചു. ലബനീസ് ദിനപത്രമായ അൽ സഫിറിൽ റിപ്പോർട്ടറായി ജോലി ചെയ്തു.
പ്രധാന കൃതികൾ
തിരുത്തുക1970ൽ അനാഷിദ് ഇംറാഹൽ ലാ താരിഫ് അൽ ഫറാഹ് എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. 1979ൽ അൽ വത്ൻ ഫിൽ അയ്‌നാൻ എന്ന പേരിൽ നോവൽ പ്രസിദ്ധീകരിച്ചു. 1989ൽ മൻ യർജു അലാ അൽ ശൗഖ് എന്ന നോവലും പുറത്തിറങ്ങി.[1]
അവലംബം
തിരുത്തുക- ↑ Miller, Jane Eldridge (2002). Who's who in Contemporary Women's Writing. p. 231. ISBN 0415159814.