ഹബീബ് അലി അൽ ജിഫ്രി

(ഹബീബ് അലി അൽജഫരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇസ്ലാമിക പണ്ഡിതനും, വാഗ്മിയും, ആത്മീയ ആചാര്യനും, പ്രബോധകനുമാണ് ഹബീബ് അലി സൈനുൽ ആബിദീൻ അൽ ജിഫ്‌രി. 1971 ഏപ്രിൽ 16 -ന് സൗദിയിലെ ജിദ്ദയിൽ ഒരു യെമനീ കുടുംബത്തിൽ ജനനം. യമനിലെ ഹളറമൗത്താണ് കുടുബത്തിന്റെ ജന്മദശം. നബിപരമ്പരയിലെ കഴിവുറ്റ പണ്ഡിതരെയാണ് യമനികൾ പൊതുവിൽ "ഹബീബ്" എന്ന് വിളിക്കുന്നത്.


ഹബീബ് അലി അൽജിഫ്‌രി
ഹബീബ് അലി സൈനുൽ അബിദീൻ അൽജിഫ്‌രി
ജനനം (1971-04-16) ഏപ്രിൽ 16, 1971  (53 വയസ്സ്)[1]
തൊഴിൽIslamic scholar, academic, author
സംഘടന(കൾ)Tabah Foundation
സ്ഥാനപ്പേര്Shaykh, Habib
വെബ്സൈറ്റ്www.alhabibali.com/en/

സൂഫീവര്യനായ ഹബീബ് അബ്ദുൽ ഖാദിർ അസ്സഖാഫിന്റെ ശിക്ഷണത്തിൽ നീണ്ട പത്തു വർഷങ്ങൾ വിദ്യാഭ്യാസ-വൈജ്ഞാനിക പ്രവർത്തനങ്ങളിൽ മുഴുകി. തുടർന്നുള്ള പത്ത് വർഷങ്ങൾ വിഖ്യാത പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീസിന് കീഴിൽ പ്രബോധന പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവെച്ചു. ബൈദ നഗരത്തിലെ ഹബീബ് മുഹമ്മദ് അൾ ഹദാറിനു കീഴിൽ വൈജ്ഞാനിക - പ്രബോധന പരിശീലനം നേടി. തൊണ്ണൂറുകളുടെ മധ്യത്തിൽ യമനിലെ പൗരാണിക നഗരമായ തരീമിൽ ദാറുൽ മുസ്തഫ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിൽ ഹബീബ് ഉമർ ബിൻ ഹഫീളിനൊപ്പം സജീവമായി പ്രവർത്തിച്ചു.

നിലവിൽ യമനിലെ ദാറുൽ മുസ്തഫ യൂണിവേഴ്‌സിറ്റി, ജോർദാനിലെ റോയൽ ആൽ-ബയ്ത് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് തോട്ട് എന്നിവയുടെ അഡൈ്വസറി ബോർഡ് അംഗമാണ്. സയ്യിദ് ഹബീബ് അലി ജിഫ്‌രി. യു.എസ്സിലെ യാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഫെയ്ത്ത് ആന്റ് കൾച്ചർ അടക്കം വിവിധ രാഷ്ട്രങ്ങളിലെ അക്കാദമിക സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സംഘടനകളുമായും അടുത്ത ബന്ധമുള്ള ഹബീബ് ജിഫ്‌രിയുടെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 34 രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രബോധന പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മതതാരതമ്യ സമ്മേളനങ്ങൾ, സാംസ്‌കാരിക, വിദ്യാഭ്യാസ, കർമശാസ്ത്ര സെമിനാറുകൾ, അധ്യാത്മിക സമ്മേളനങ്ങൾ തുടങ്ങിയവയിൽ പതിവായി സംബന്ധിക്കുന്ന പണ്ഡിതപ്രതിഭ കൂടിയാണ് യുവപ്രബോധകരുടെ ആവേശമായ ഹബീബ് അലി ജിഫ്‌രി. ജർമനിയിലെ ഈഗൻ ബൈസർ ഫൗണ്ടേഷൻ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.

ആധുനിക പ്രസ്ഥാനങ്ങളും ഇസ്‌ലാമും തമ്മിലുള്ള സംവാദങ്ങളിലും സ്ഥിരം ക്ഷണിതാവാണ് ജിഫ്‌രി. ആധുനിക ലോകത്തെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

  1. Pierret, Thomas. Religion and State in Syria: The Sunni Ulama from Coup to Revolution. p. 127. ISBN 1107026415.

,

"https://ml.wikipedia.org/w/index.php?title=ഹബീബ്_അലി_അൽ_ജിഫ്രി&oldid=2784904" എന്ന താളിൽനിന്ന് ശേഖരിച്ചത്