ഹന്നാ ഗാഡ്സ്ബി
ഒരു ഓസ്ട്രേലിയൻ കോമഡിയനും എഴുത്തുകാരിയുമാണ് ഹന്നാ ഗാഡ്സ്ബി. പുതിയ കോമഡിയന്മാർക്ക് വേണ്ടി 2006ൽ നടത്തിയ റോ കോമഡി മത്സരത്തിന്റെ നാഷണൽ ഫൈനലിൽ വിജയിച്ചതിന് ശേഷമാണ് ഹന്നാ പ്രശസ്തിയാർജിച്ചത്. അതിന് ശേഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിളും പലയിടങ്ങളിലായി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചു. 2018ൽ നെറ്റ്ഫ്ലിക്സ് സ്പെഷ്യൽ ആയി നനെറ്റ് എന്ന ഷോ അവതരിപ്പിച്ചു. അതിലൂടെ അന്താരാഷ്‌ട്രശ്രദ്ധ നേടി.[1][2]
ഹന്നാ ഗാഡ്സ്ബി | |
---|---|
ജനനം | സ്മിത്ത്ടൺ, ടസ്മാനിയ, ഓസ്ട്രേലിയ |
ദേശീയത | ഓസ്ട്രേലിയൻ |
Genre | സ്റ്റാന്റ് അപ്പ് |
വിഷയം | സ്മോൾ ടൌൺ ലൈഫ് സ്മിത്ത്ടൺ ആർട്ട് ഹിസ്റ്ററി ഡിസ്ഫങ്ക്ഷണൽ പാരൻസ് സ്വവർഗരതി ഹോമോഫോബിയ മെന്റൽ ഇൽനെസ്സ് ട്രോമ |
വെബ്സൈറ്റ് | |
HannahGadsby.com.au |
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
തിരുത്തുകടസ്മാനിയിലെ സ്മിത്ത്ടണിൽ ആണ് ഗാഡ്സ്ബി വളർന്നത്. മാതാപിതാക്കളുടെ 5 മക്കളിൽ ഏറ്റവും ഇളയവൾ ആയിരുന്നു ഹന്നാ.[3]. പിന്നീട് 1990-1995 കാലഘട്ടങ്ങളിലായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ലോൻസെസ്റ്റൺ കോളേജ്, ഹോബർട്ടിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടസ്മാനിയ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 2003ൽ ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററി & ക്യൂറേറ്റർഷിപ്പ് എന്ന വിഷയത്തിൽ ബിരുധം നേടി.[4]. കോമഡിയൻ ആവുന്നതിന് മുമ്പ് ഗാഡ്സ്ബി സിനിമ പ്രൊജക്ഷനിസ്റ്റ് ആയും ഫാമിൽ ട്രീ പ്ലാന്റർ ആയും ജോലി ചെയ്തിട്ടുണ്ട്. കോമഡിയൻ ആയ ശേഷം ഏറ്റവും ചെറിയ തോതിലുള്ള കോമഡി ഫെസ്റ്റിവൽ മുതൽ അന്താരാഷ്‌ട്ര കോമഡി ഫെസ്റ്റിവലിൽ വരെ ഹന്നാ, 10 വർഷത്തോളം നിറഞ്ഞുനിന്നിരുന്നു.[5][6][7]
സ്വകാര്യജീവിതം
തിരുത്തുകഗാഡ്സ്ബി ഒരു സ്വവർഗാനുരാഗി ആണ്, അത് തന്റെ സ്റ്റാന്റപ്പുകളിൽ കൂടി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[8][9]
ബിഗ് ബ്രതേഴ്സ് ബിഗ് സിസ്റ്റേഴ്സ് ഓഫ് മെൽബൺ, എഡ്മണ്ട് റൈസ് ക്യാമ്പസ് ഓഫ് വിക്ടോറിയ, സാക്രഡ് ഹാർട്ട് മിഷൻ തുടങ്ങിയ പല ചാരിറ്റികളുടെയും സജീവ പ്രവർത്തകയായിരുന്നു ഗാഡ്സ്ബി.[10][11]
രോഗനിർണയത്തിലൂടെ ഗാഡ്സ്ബിക്ക് ഓട്ടിസത്തിന്റെ സ്വഭാവമുള്ള എ.എച്ച്.എച്ച്.ഡി ആണെന്ന് തെളിഞ്ഞിരുന്നു.[12]
സിനിമകൾ
തിരുത്തുക- 2009–2010: ദി ലൈബ്രേറിയൻസ് (ടി. വി. സീരീസ്) – as Carmel (2 എപ്പിസോഡിൽ)
- 2011: ഹന്നാ ഗാഡ്സ്ബി: കിസ്സ് മി ക്വിക്ക്, അയാം ഫുൾ ഓഫ് ജ്യൂബ്സ്, വെയർഹൗസ് കോമഡി ഫെസ്റ്റിവൽ (ടി. വി. സീരീസ്) - എഴുത്ത്
- 2012–2013: ആദം ഹിൽസ് ടുനൈറ്റ് (ടി. വി. സീരീസ്) – 'തിരക്കഥ രചന' (24 episodes)
- 2013: അണ്ടർബെല്ലി (ടി. വി. സീരീസ്) - as Charlie (3 എപ്പിസോഡിൽ)
- 2013: ഹന്നാ ഗാഡ്സ്ബി: മിസ്സിസ് ചക്ക്ൾസ്, വെയർഹൗസ് കോമഡി ഫെസ്റ്റിവൽ (ടി. വി. സീരീസ്) - എഴുത്ത്
- 2013–2014: ഹന്നാ ഗാഡ്സ്ബിയുടെ ഓസ് (ടി. വി. സീരീസ് ഡോക്യുമെന്ററി) – എഴുത്ത്
- 2014–2016: പ്ലീസ് ലൈക്ക് മി (ടി. വി. സീരീസ്) – as ഹന്നാ; കൂടാതെ എഴുത്തുകാരിയും കൂടെയാണ് (22 എപ്പിസോഡിൽ)
- 2018: ഹന്നാ ഗാഡ്സ്ബിയുടെ നെയ്ക്കഡി ന്യൂട്സ് (ടി വി മിനി സീരീസ് ഡോക്യുമെന്ററി) – എഴുത്ത്
- 2018: ഹന്നാ ഗാഡ്സ്ബി: നനെറ്റ് (ടി വി മൂവി) – എഴുത്ത്[13]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Gadsby, Hannah (2018). ടെൻ സ്റ്റെപ്സ് ടു നനെറ്റ്. Sydney: Allen & Unwin. ISBN 978-1-742-37403-1. OCLC 1014018703.
അവലംബം
തിരുത്തുക- ↑ https://www.nytimes.com/2018/03/19/arts/hannah-gadsby-comedy-nanette.html
- ↑ https://www.theguardian.com/stage/2017/aug/19/hannah-gadsby-review-nanette
- ↑ http://www.suchsmallportions.com/feature/hannah-gadsby-interview-%E2%80%9Ci-talk-about-my-shows-theyre-ships%E2%80%9D
- ↑ http://www.anu.edu.au/students/program-administration/program-management/graduate-search
- ↑ https://www.theage.com.au/entertainment/art-and-design/reclining-nudes-get-standup-treatment-20130319-2gd5d.html
- ↑ http://www.abc.net.au/tv/programs/hannah-gadsbys-oz/
- ↑ https://www.smh.com.au/entertainment/tv-and-radio/adam-hills-calls-it-quits-from-abc-series-adam-hills-tonight-20131128-2yb2n.html#ixzz2ltZguWfy
- ↑ http://www.smh.com.au/entertainment/comedy/the-great-gadsby-20110211-1apth.html
- ↑ http://tvnz.co.nz/international-comedy-festival/hannah-gadsby-comedy-festival-review-2739756
- ↑ http://melbourne.jollypeople.com/in-stitches-for-kids/5923/#more-5923
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-16. Retrieved 2018-07-25.
- ↑ https://www.newyorker.com/podcast/the-new-yorker-radio-hour/hannah-gadsby-against-comedy-and-james-wood-on-writing-a-novel
- ↑ https://www.netflix.com/title/80233611