ഹഡ്‌സൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് കൊളംബിയ കൗണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 6,713 ആയിരുന്നു.[3] അടുത്തുള്ള കിന്റർഹൂക്കിനെ പിന്തുടർന്ന് കൗണ്ടിയിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള നഗരമാണിത്. ഹഡ്‌സൺ നദിയുടെ കിഴക്കുവശത്ത് അറ്റ്ലാന്റിക് മഹാ സമുദ്രത്തിൽ നിന്ന് 120 മൈൽ അകലെയുമായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിനും നദിക്കും അതിന്റെ പര്യവേക്ഷകനായ ഹെൻറി ഹഡ്‌സണിന്റെ പേരു നൽകപ്പെട്ടു.[4] കൊളംബിയ കൗണ്ടിയിലെ കൗണ്ടി സീറ്റാണ് ഹഡ്‌സൺ.

ഹഡ്‌സൺ
Warren Street in Hudson
Warren Street in Hudson
ശബ്ദോത്പത്തി: From Henry Hudson
Nickname(s): 
The Friendly City
Location of Hudson, New York
Location of Hudson, New York
Location of New York in the United States
Location of New York in the United States
Coordinates: 42°15′0″N 73°47′23″W / 42.25000°N 73.78972°W / 42.25000; -73.78972
CountryUnited States
StateNew York
CountyColumbia
FoundedIncorporated
ഭരണസമ്പ്രദായം
 • MayorKamal Johnson (D)
  • President:
  • Tom DePietro (D)
  • Ward 1:
  • Rebecca Wolfe (D)
  • Jane Trombley (D)
  • Ward 2:
  • Tiffany M. Garriga (D)
  • Dewan Sarowar (D)
  • Ward 3:
  • Shershah Mizan (D)
  • Calvin Lewis (D)
  • Ward 4:
  • Malachi Walker (D)
  • John Rosenthal (D)
  • Ward 5:
  • Dominic Merante (D)
  • Eileen Halloran (D)
വിസ്തീർണ്ണം
 • ആകെ2.33 ച മൈ (6.03 ച.കി.മീ.)
 • ഭൂമി2.16 ച മൈ (5.59 ച.കി.മീ.)
 • ജലം0.17 ച മൈ (0.45 ച.കി.മീ.)
ഉയരം
100 അടി (30 മീ)
ഉയരത്തിലുള്ള സ്ഥലം
420 അടി (130 മീ)
ജനസംഖ്യ
 (2010)
 • ആകെ6,713
 • കണക്ക് 
(2018)[2]
6,144
 • ജനസാന്ദ്രത2,967.56/ച മൈ (1,145.86/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP Code
12534
ഏരിയ കോഡ്518 Exchanges:671,822,828
FIPS code36-021-35969
FIPS code36-35969
GNIS feature ID0953386
Wikimedia CommonsHudson, New York
വെബ്സൈറ്റ്www.cityofhudson.org

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.3 ചതുരശ്ര മൈൽ (6.0 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.2 ചതുരശ്ര മൈൽ (5.6 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.15 ചതുരശ്ര മൈൽ (0.4 ചതുരശ്ര കിലോമീറ്റർ) അഥവാ 7.38 ശതമാനം ഭാഗം വെള്ളവുമാണ്.[5]

ചരിത്രം

തിരുത്തുക

യൂറോപ്യൻ സമാഗമത്തിനുമുമ്പ് ആയിരക്കണക്കിന് വർഷത്തെ തദ്ദേശീയ സംസ്കാരികപാരമ്പര്യമുണ്ടായിരുന്ന ഈ പ്രദേശത്ത് നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ മഹിക്കൻ ജനത അധിവസിച്ചിരുന്നു. ഇതിനെ "ക്ലാവെറാക്ക് ലാൻഡിംഗ്" എന്ന് വിളിച്ചിരുന്ന ഡച്ച് കോളനിക്കാർ പതിനേഴാം നൂറ്റാണ്ടിൽ ഇവിടെ താമസിക്കാൻ തുടങ്ങുകയും, മാൻഹട്ടനിലും അൽബാനിയിലുമായി യഥാക്രമം നദിയ്ക്കു താഴേയ്‌ക്കും മുകളിലേക്കും മറ്റ് വാസസ്ഥലങ്ങളുണ്ടാകുകയും ചെയ്തു. 1662-ൽ ചില ഡച്ചുകാർ മഹിക്കാനിൽ നിന്ന് ഈ സ്ഥലം വാങ്ങി. യഥാർത്ഥത്തിൽ ക്ലാവെറാക്ക് പട്ടണത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 4, 2017.
  2. https://www.census.gov/quickfacts/fact/table/hudsoncitynewyork/PST045218
  3. "Geographic Identifiers: 2010 Demographic Profile Data (G001): Hudson city, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved December 8, 2014.
  4. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  5. "Geographic Identifiers: 2010 Demographic Profile Data (G001): Hudson city, New York". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved December 8, 2014.
"https://ml.wikipedia.org/w/index.php?title=ഹഡ്‌സൺ,_ന്യൂയോർക്ക്&oldid=3312882" എന്ന താളിൽനിന്ന് ശേഖരിച്ചത്