ഹഡഗലി മുല്ല
കർണാടകയിലെ ബെൽഗാം ജില്ലയിലെ ഹൂവിന ഹഡഗലിയിലും സമീപ പ്രദേശങ്ങളിലും കൃഷി ചെയ്യപ്പെടുന്ന ഒരിനം മുല്ലയാണ് ഹഡഗലി മുല്ല (ഇംഗ്ലീഷ്: Hadagali Jasmine, കന്നഡ: ಹಡಗಲಿ ಮಲ್ಲಿಗೆ, ഹഡഗലി മല്ലിഗെ) (വർഗ്ഗം: Jasminum auriculatum). വാസന മല്ലിഗെ എന്നു കൂടി പ്രാദേശികമായി അറിയപ്പെടുന്ന ഈ മുല്ലക്ക് ഭൂമിശാസ്ത്ര സൂചിക പദവി ലഭിച്ചിട്ടുണ്ട്.
ഉത്പാദനം
തിരുത്തുക15-ആം നൂറ്റാണ്ട് മുതൽ ഹൂവിന ഹഡഗലി പുഷ്പ കൃഷിക്ക് പ്രശസ്തമാണ്. ഹൂവിന ഹഡഗലിക്ക് പുറമേ ഹിരേ ഹഡഗലി, ഹനകനഹള്ളി, ദേവകൊണ്ടനഹള്ളി, ഹുഗുലൂരു, ഗുജനൂർ, നന്ദിഹള്ളി, ബസപുര തുടങ്ങിയ ഗ്രാമങ്ങളിലും ഹഡഗലി മുല്ല കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ വരണ്ടതും പൂഴിനിറഞ്ഞതുമായ മണ്ണ് ഈ മുല്ലയുടെ പ്രത്യേക സുഗന്ധത്തിന് കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു.[1]