സൽവാർ (വസ്ത്രം) പഞ്ചാബിന്റെ പരമ്പരാഗതമായ വസ്ത്രമാണ്. ഇതിന്റെ ജീവസുറ്റ നിറഭേദങ്ങളും പ്രൗഢമായ തുന്നലും തുണിത്തരങ്ങളും പേരുകേട്ടതാണ്. ഈ പഞ്ചാബി വസ്ത്രത്തിനു മൂന്നു ഭാഗങ്ങളുണ്ട്. കമീസ് എന്ന അരയ്ക്കു മുകളിലുള്ള വസ്ത്രഭാഗവും സല്വാർ എന്ന അരയ്ക്കു താഴെയെത്തുന്ന ഭാഗവും ദുപ്പട്ട എന്ന ശിരോവസ്ത്രവും. സ്ത്രീകളുടെ സല്വാർ ഈ ഇന്ത്യൻ ഉപദ്വീപിലും അതിനപ്പുറമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രസിദ്ധമാണ്. [1][2]ലഡാക്കിനപ്പുറത്തു വരെ ഇത് പ്രസിദ്ധമാണ്. [3]പാകിസ്താന്റെ ദേശീയ വേഷവും സൽവാർ ആണ്. [4][5]1960കളിൽ പഞ്ചാബി സൽവാർ സർക്കാർ ഓഫീസുകളിൽ വരെ ഉപയോഗിക്കാൻ തുടങ്ങി. [6]

പഞ്ചാബി വസ്ത്രധാരണ രീതി തിരുത്തുക

മൂന്നു ഭാഗങ്ങളുള്ള പഞ്ചാബി വസ്ത്രത്തെയാണ് സൽവാർ എന്നു വിളിച്ചുവരുന്നത്. പഴയ പഞ്ചാബി സുതൻ വസ്ത്രവും ഈ ഗണത്തിൽ കണക്കാക്കി വരുന്നുണ്ട്. [7]

പഞ്ചാബി സുതനും കുർത്തയും തിരുത്തുക

പദത്തിന്റെ ഉദ്ഭവം തിരുത്തുക

സുതൻ എന്ന വാക്ക് സംസ്കൃതത്തിലെ സ്വസ്ഥാന എന്ന വാക്കിൽ നിന്നും ഉദ്ഭവിച്ചതത്രെ. മുറുകിയ കാലുറ എന്നർഥം വരുന്ന മധ്യേഷ്യൻ വാക്കിൽനിന്നുമാണ് ഈ വക്കുണ്ടായത് എന്നു കരുതുന്നു.

ചരിത്രം തിരുത്തുക

സുതാൻ തിരുത്തുക

മൗര്യൻ കാലഘട്ടത്തിൽ (322–185 BCE) ഉപയോഗിച്ചിരുന്ന വസ്ത്രമായിരുന്നു, സ്വസ്ഥാന. ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനുമിടയിൽ ഭരണം നടത്തിയിരുന്ന കുശാന സാമ്രാജ്യകാലത്തും ഇത് ഉപയോഗിച്ചിരുന്നു.

അവലംബം തിരുത്തുക

  1. The Tribune Pran Nevile 27 May 2000
  2. Lois May Burger (1963) A Study of Change in Dress as Related to Social and Political Conditions in an Area of North India [1]
  3. Textiles, Costumes, and Ornaments of the Western Himalaya by Omacanda Hāṇḍā [2]
  4. Basic facts about Pakistan, Issue 5 (1950)
  5. Nelson,Lise . Seager,Joni (2008) A Companion to Feminist Geography
  6. Qadeer. Mohammad (2006) Pakistan - Social and Cultural Transformations in a Muslim Nation [3]
  7. Sidhu Brard, Gurnam Singh (2007) East of Indus: My Memories of Old Punjab [4]
"https://ml.wikipedia.org/w/index.php?title=സൽവാർ_(വസ്ത്രം)&oldid=2429727" എന്ന താളിൽനിന്ന് ശേഖരിച്ചത്