പലസ്തീൻ അഭയാർഥികളെക്കുറിച്ച് നോട്ടിംഗ്ഹാം സർവകലാശാലയിൽ പ്രഭാഷണം നടത്തിയ ശേഷം സൽമാൻ അബു സിത്ത.

പലസ്തീൻ അഭയാർത്ഥികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പേരിൽ പ്രസിദ്ധനായ ഒരു ഗവേഷകനാണ് സൽമാൻ അബൂ സിത്ത ( അറബിسلمان ابو ستة‬ ;1937-ൽ ജനനം). അഭയാർത്ഥികളുടെ തിരിച്ചുവരവിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുന്ന അബൂ സിത്ത, 1948-ലെ പലസ്തീൻ കൂട്ടപ്പലായനത്തെ ചരിതരേഖകളാക്കാനുള്ള രചനകൾക്ക് നേതൃത്വം നൽകി[1][2].

ജീവചരിത്രംതിരുത്തുക

1937 ൽ അബൂ സിത്ത എന്ന പലസ്തീൻ കുടുംബത്തിലാണ് സൽമാൻ ജനിച്ചത്. 1948-ൽ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് പലസ്തീൻ വിഭജനപദ്ധതി രൂപപ്പെടുകയും ജൂതരാഷ്ട്രം രൂപപ്പെടുകയും ചെയ്യുന്നത്. തുടർന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെയും മറ്റു വിദ്യാർത്ഥികളേയും നാട്ടിലേക്ക് തിരിച്ചയച്ചു.

ഹഗാന, സൽമാന്റെ ഗ്രാമം പിടിച്ചെടുക്കുകയും വീടുകൾ തീവെച്ചുനശിപ്പിക്കുകയും ചെയ്തതോടെ ഗാസയിൽ അഭയാർത്ഥിയായി മാറുകയും ചെയ്തു.

തുടർന്ന് കൈറോയിലെ അൽ-സൈദിയ സെക്കൻഡറി സ്കൂൾ, കൈറോ യൂണിവേഴ്സിറ്റി, ലണ്ടൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിവിൽ എഞ്ചിനീയറിങിൽ ഡോക്ടറേറ്റ് നേറ്റിയ അദ്ദേഹം ലണ്ടൻ, കാനഡ, കുവൈത്ത് എന്നിവിടങ്ങളിൽ വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ വഹിച്ചുവന്നു.

 • പലസ്തീൻ നാഷണൽ കൗൺസിൽ അംഗം
 • റെഫ്യൂജി അഫയഴ്സിൽ ഗവേഷകനായി നാനൂറോളം പ്രബന്ധങ്ങൾ രചിച്ചു.
 • ഇന്റർനാഷണൽ ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സിൽ ഡയറക്റ്റർ
 • പലസ്തീൻ ലാൻഡ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റും
 • റൈറ്റ് ഓഫ് റിട്ടേൺ കോൺഗ്രസിന്റെ ജനറൽ കോഡിനേറ്റർ

പ്രസിദ്ധീകരിച്ച കൃതികൾതിരുത്തുക

 • The Return Journey (2007) Palestine Land Society, ISBN 0-9549034-1-2
 • Atlas of Palestine, 1917- 1966 Palestine Land Society (December 2010), ISBN 978-0-9549034-2-8
 • The Palestinian Nakba 1948: The register of depopulated localities in Palestine (Occasional Return Centre studies) (1998 reprinted 2000), Palestinian Return Centre, ISBN 1-901924-10-6
 • Mapping My Return, The American University in Cairo Press (May 2016), ISBN 9789774167300

ലേഖനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. Irfan, Anne (20 January 2017). "Mapping my Return: a Palestinian memoir" (PDF). British Journal of Middle Eastern Studies. 44 (2): 283–284. doi:10.1080/13530194.2016.1272216.
 2. Abu Sitta, Salman (14–16 July 2006). "Back to Roots". Al-Awda. ശേഖരിച്ചത് 23 February 2014. Address to 4th International Convention, San Francisco.
"https://ml.wikipedia.org/w/index.php?title=സൽമാൻ_അബൂ_സിത്ത&oldid=3529705" എന്ന താളിൽനിന്ന് ശേഖരിച്ചത്