സൽഭരണം
അന്താരാഷ്ട്ര വികസനം സംബന്ധിച്ച കൃതികളിലും ലേഖനങ്ങളിലും ഉപയോഗിക്കുന്നതും ശരിയായി നിർവചിക്കാൻ പ്രയാസമുള്ളതുമായ ഒരു പ്രയോഗമാണ് സൽഭരണം (ഗുഡ് ഗവേണൻസ്). പൊതു സ്ഥാപനങ്ങളുടെ നടത്തിപ്പ്, പൊതുസ്വത്തിന്റെ മേൽനോട്ടം എന്നിവ നന്നായി നടക്കുക എന്നതാണ് ഈ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. "തീരുമാനങ്ങളെടുക്കുന്ന പ്രക്രീയയെയും അവ നടപ്പിലാക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യൂന്ന പ്രക്രീയയെയുമാണ് " ഭരണം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് .[1] ഭരണം എന്ന വാക്ക് കോർപ്പറേറ്റുകൾക്കും പ്രാദേശിക, ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾക്കും ബാധകമാണ്.[1]
ഫലപ്രദമല്ലാത്ത സാമ്പത്തികവ്യവസ്ഥകളെയും രാഷ്ട്രീയ വ്യവസ്ഥകളെയും ഫലപ്രദമായവയോട് തട്ടിച്ചുനോക്കാനുള്ള ഒരു മാതൃക എന്ന നിലയിലാണ് "സൽഭരണം" എന്ന ആശയം കൂടുതലും ഉപയോഗിക്കുന്നത്. [2] പൊതുജനങ്ങളുടെ ആവശ്യങ്ങൾ (ചില പ്രത്യേക വിഭാഗങ്ങളുടേതല്ല) നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. വർത്തമാനകാലത്ത് ഏറ്റവും "വിജയകരമായി" പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ ലിബറൽ ഡെമോക്രാറ്റിക് ഭരണവ്യവസ്ഥയുള്ളവയാണ്. യൂറോപ്പിലും അമേരിക്കയിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഇവയെ മറ്റു രാജ്യങ്ങളുടെ വ്യവസ്ഥകൾ അളക്കാനുള്ള അളവുകോലായി ഉപയോഗിക്കാറുണ്ട്.[2] പല വീക്ഷണകോണുകളിൽ നിന്ന് നോക്കുമ്പോൾ സൽഭരണത്തിന് പല അർത്ഥങ്ങളാണുള്ളത്.[3][4][5]
അവലംബം
തിരുത്തുക- ↑ 1.0 1.1 What is Good Governance Archived 2014-01-27 at the Wayback Machine.. UNESCAP, 2009. Accessed July 10, 2009.
- ↑ 2.0 2.1 Khan 16
- ↑ Agere 1
- ↑ Agere 4
- ↑ Poluha, Eva; Rosendahl, Mona (2002). Contesting 'good' governance:crosscultural perspectives on representation, accountability and public space. Routeledge. ISBN 978-0-7007-1494-0. found at Google books
ഗ്രന്ഥങ്ങൾ
തിരുത്തുക- Agere, Sam (2000). Promoting good governance. Commonwealth Secretariat. ISBN 978-0-85092-629-3. found at Google Books
- Khan, Mushtaq Husain (2004). State formation in Palestine: viability and governance during a social transformation: Volume 2 of Political economy of the Middle East and North Africa. Routledge. ISBN 978-0-415-33802-8. found at Google Books Archived 2014-01-01 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- എന്താണ് സൽഭരനം? Archived 2014-01-27 at the Wayback Machine., UNESCAP
- sgi-network.org Sustainable Governance Indicators
- World Bank Researchers Analysising Governance Archived 2016-04-21 at the Wayback Machine.