ജോൺ ഹ്യൂബെർട്ട് മാർഷൽ
സർ ജോൺ ഹ്യൂബെർട്ട് മാർഷൽ CIE FBA (ജീവിതകാലം: 19 മാർച്ച് 1876, ചെസ്റ്റർ, ഇംഗ്ലണ്ട് - 1958 ആഗസ്റ്റ് 17, ഇംഗ്ലണ്ടിലെ ഗ്വിൽഡ്ഫോർഡ്) 1902 മുതൽ 1928 വരെയുള്ളകാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായിരുന്നു.[1] സിന്ധു നദീതട നാഗരികതയിൽ ഉൾപ്പെട്ടിരുന്ന പ്രധാന പട്ടണങ്ങളായ ഹാരപ്പ, മോഹൻജൊദാരോ എന്നിവിടങ്ങളിലെ ഉദ്ഘനനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു.
ജോൺ മാർഷൽ | |
---|---|
പ്രമാണം:Sir John Marshall.jpg | |
ജനനം | |
മരണം | 17 ഓഗസ്റ്റ് 1958 | (പ്രായം 82)
ദേശീയത | British |
പൗരത്വം | British |
അറിയപ്പെടുന്നത് | excavations in Harappa, Mohenjodaro, Sanchi, Sarnath, Taxila, Crete and Knossos |
പുരസ്കാരങ്ങൾ | Knighthood (1914) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | History, Archaeology |
സ്ഥാപനങ്ങൾ | Archaeological Survey of India |
സ്വാധീനങ്ങൾ | James Prinsep, H. H. Wilson, John Leyden, Henry Thomas Colebrooke, Colin Mackenzie and William Jones |
ജീവിതരേഖ
തിരുത്തുകമാർഷൽ ഡൾവിച്ച് കലാലയത്തിലും കേംബ്രിഡ്ജിലെ കിങ്ങ്‌സ് കോളെജിലുമായിട്ടാണ് ചരിത്രം പഠിച്ചത്.[2] 1988ൽ അദ്ദേഹത്തിന് പോർസൺ പുരസ്കാരം ലഭിച്ചു. [3] തുടർന്ന് അദ്ദേഹം സർ ആർതർ ഇവാൻസിനു കീഴിൽ പുരാവസ്തുശാസ്ത്രം അഭ്യസിച്ചു.[4]
ഇന്ത്യയിൽ
തിരുത്തുക1902 ൽ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു അദ്ദേഹത്തെ ബ്രിട്ടീഷ്-ഇന്ത്യൻ ഭരണപ്രദേശത്തെ പുരാവസ്തുഗവേഷണത്തിന്റെ മേൽനോട്ടം ഏല്പിച്ചു. മാർഷൽ ഇന്ത്യയിലെ പുരാവസ്തുശാസ്ത്രത്തെ ആധുനികവൽകരിച്ചു. പുരാതനമായ സ്മാരകങ്ങളും മറ്റു വസ്തുക്കളും വിശദമായ നാമവലി മൂലം രേഖപ്പെടുത്താൻ അദ്ദേഹം ഒരു പദ്ധതി കൊണ്ടുവന്നു.
ഇന്ത്യക്കാരെ പുരാവസ്തുഗവേഷണത്തിൽ പങ്കാളികളാക്കാൻ അദ്ദേഹം ശ്രമിച്ചു. 1913ൽ അദ്ദേഹം തക്ഷശിലയുടെ ഉദ്ഖനനം ആരംഭിച്ചു. ഇത് 20 വർഷത്തോളം എടുത്ത ഒരു പദ്ധതിയായിരുന്നു. 1918ൽ അദ്ദേഹം തക്ഷശില മ്യൂസിയത്തിന്റെ തറക്കല്ലിട്ടു. പിന്നീട് അദ്ദേഹം പഴയ കാല ബുദ്ധമത കേന്ദ്രങ്ങളായിരുന്ന സാഞ്ചി, സാർനാഥ് എന്നീ സ്ഥലങ്ങളിലേക്കായി ശ്രദ്ധതിരിച്ചു.
അദ്ദേഹത്തിന്റെ പഠനങ്ങൾ സിന്ധു നദീതടസംസ്കാരത്തിൻടേയൂം മൗര്യ കാലഘട്ടത്തിലേയും നിരവധി തെളിവുകൾ വെളിച്ചത്തേക്കു കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പൂർവികനായിരുന്ന അലെക്സാണ്ഡർ കണ്ണിങ്ഹാമിന്റെ കണ്ടെത്തലുകൾ പിന്തുടർന്ന് 1920 ൽ അദ്ദേഹം ഹാരപ്പയിൽ ഉദ്ഘനനം ആരംഭിച്ചു.ദയാറാം സാഹ്നി ആയിരുന്നു മേധാവി. 1922ൽ മോഹൻജൊ ദാരോയിൽ ഉദ്ഘനനം ആരംഭിച്ചു. അന്നുവരെ കണ്ടുപിടിക്കപ്പെട്ടതിൽ വച്ച് ഇന്ത്യയുടെ ഏറ്റവും പുരാതനമായ സംസ്കൃതിയായിരുന്നു അത്. തനതായ എഴുത്തു വിദ്യ ഉള്ള ഒരു പുരാതന സംസ്കാരത്തിന്റെ കണ്ടെത്തൽ ആയിരുന്നു അത്. ഗവേഷണ ഫലങ്ങൾ 1924ൽ സെപ്റ്റംബർ 20 ഇല്ലസ്റ്റ്രേറ്റഡ് ലണ്ടൻ ന്യൂസിൽ പ്രസിദ്ധീകരിച്ചു. പണ്ഡിതർ മൊഹെഞൊദാരോയിൽ നിന്ന് കണ്ടെടുത്ത ഫലകങ്ങളും മറ്റും മെസോപോട്ടേമിയയിലെ സുമേർ സംസ്കൃതിയോട് ഉപമിച്ചു. തുടർന്നുണ്ടായ ഗവേഷണം മൊഹെൻജൊ ദാരോയിലേയും ഹാരപ്പയിലേയും നഗരാവശിഷ്ടങ്ങൾ അതിപുരാതനവും വളരെയധികം ആസൂത്രിതവുമായ ഒരു നഗരത്തിന്റെ ചിത്രം വെളിച്ചത്ത് കൊണ്ടുവന്നു.[5]
ബലൂചിസ്താനിലെ നാലിനടുത്തുള്ള പുരാതനമായ സൊഹർ ഡംബും അദ്ദേഹം ഉദ്ഘനനം ചെയ്തു. ഇവിടേ നിന്ന് കിട്ടിയ ശിലകളും മറ്റും ബ്രിട്ടിഷ് മ്യൂസിയത്തിൽ പ്രദശനത്തിനു വെച്ചിട്ടുണ്ട്.[6]
1921 ൽ കൽകത്ത സർവ്വകലാശാല അദ്ദേഹത്തിന് ഡി.ഫിൽ. നൽകി ആദരിച്ചു.[7]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Marshall, John (ed.) (1931). Mohenjo-Daro and the Indus Civilization.
{{cite book}}
:|first=
has generic name (help) - Marshall, John H. (1960). The Buddhist Art of Gandhara: the Story of the Early School, Its Birth, Growth and Decline. Cambridge: Cambridge University Press.
- Marshall, John H. (1960). A Guide to Taxila (4th ed.). Cambridge: Cambridge University Press.
- Marshall, John H.; M. B. Garde (1927). The Bagh Caves in the Gwalior State. London: The India Society.
- Marshall, John H.; Foucher, Alfred. The Monuments of Sanchi (3 vol.).
- Marshall, John H. (1918). A Guide to Sanchi. Calcutta: Superintendent, Government Printing.
അവലംബം
തിരുത്തുക- ↑ "'Banerji robbed of credit for Indus findings'".
- ↑ "Marshall, John Hubert (MRSL895JH)". A Cambridge Alumni Database. University of Cambridge.
- ↑ The India List and India Office List for 1905, London: Harrison and Sons, 1905, p. 562.
- ↑ Possehl, Gregory A., The Indus Civilization: A Contemporary Perspective, p. 10, 2002, AltaMira Press, IBSN 9780759101722, 0759101728, google books
- ↑ Jane McIntosh, The Ancient Indus Valley: New Perspectives ; ABC-CLIO, 2008; ISBN 978-1-57607-907-2 ; pp. 29–32.
- ↑ British Museum Collection
- ↑ The Times, 19 December 1921.