ഇംഗ്ലീഷിൽ Shoulder Stand Pose എന്നു പറയുന്നു.

  • മലർന്നു കിടക്കുക. കാലുകൾ ചേത്തുവയ്ക്കുക. കൈകൾ രണ്ടും ശരീരത്തിന്റെ ഇരുവശങ്ങളിലായി നിലത്ത് പതിച്ചു വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകളും അരക്കെട്ടും മുകളിലേക്ക് ഉയർത്തുക.
  • കൈകൾകൊണ്ട് അരക്കെട്ടിനു താങ്ങുകൊടുക്കുക.
  • കാലുകൾ കൂടുതൽ ഉയർത്തുക. കൈകൾ കുറേശ്ശെ ഇറക്കികൊണ്ടുവന്ന് നെഞ്ചിനു പുറകിലായി താങ്ങു കൊടുക്കുക.
  • ഇപ്പോൾ തോളിലായിരിക്കും നിൽക്കുന്നത്. താടി നെഞ്ചോടു മുട്ടിയിരിക്കും.
  • സാധാരണ ശ്വാസമായിരിക്കണം.
  • പറ്റാവുന്നത്ര സമയം നിൽക്കുകക.
  • പറ്റാതാവുമ്പോൾ ശ്വാസം വിട്ടുകൊണ്ട് കൈകൾ അരക്കെട്ടിന്റെ ഭാഗത്തേക്ക് മാറ്റുക.
  • പതുക്കെ കൈകൾ തറയിൽ വയ്ക്കുക. കാലുകൾ തറയിൽ വയ്ക്കുക.
  • ശവാസനത്തിൽ വിശ്രമിക്കുക.
പ്രമാണം:VicSkumSarvanga1978.jpg
സർവാംഗാസനം
കുറിപ്പ്: കാലുകൾ ഉയര്ത്തു മ്പോൾ തല ഉയരാതെ ശ്രദ്ധിക്കണം. സർവാംഗാസനത്തിനു ശേഷം മത്സ്യാസനം ചെയ്യണം.

ശരീരത്തിനു മുഴുവനായുള്ള ആസനമാണ്.

തൈറോയ്ഡ് ഗ്രന്ഥിയെ പുഷ്ഠിപ്പെടുത്തുന്നു.

ഓർമ്മ ശക്തി കൂട്ടുന്നു.

ഏകാഗ്രത കൂട്ടുന്നു.

സ്ത്രീകളിലെ ഗർഭാശയ രോഗങ്ങൾ മാറും.

യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati

Yoga for health-NS Ravishankar, pustak mahal

Light on Yoaga - B.K.S. Iiyenkarngar

The path to holistic health – B.K.S. Iiyenkarngar, DK books

Yoga and pranayama for health – Dr. PD Sharma

</references>

"https://ml.wikipedia.org/w/index.php?title=സർവാംഗാസനം&oldid=3105371" എന്ന താളിൽനിന്ന് ശേഖരിച്ചത്