പൂർണമായും തദ്ദേശീയമായി നിർമ്മിച്ച മൊബൈൽ പാലമാണ് സർവ്വത്ര. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് കഞ്ചിക്കോട് യൂണിറ്റിലാണ് പാലം നിർമ്മിച്ചത്. യുദ്ധ മുഖങ്ങളിലും പ്രകൃതി ദുരന്ത മേഖലകളിൽ ഉപയോഗിക്കാവുന്ന താൽക്കാലിക പാലങ്ങൾ ആണിത്. സേനയുടെ മുന്നേറ്റത്തിന് ജലാശയങ്ങൾ കിടങ്ങുകൾ എന്നിവ വിഘാതമായി വരുമ്പോൾ ഇവ താൽക്കാലികമായി നിർമ്മിച്ച മുന്നേറ്റം സുഗമമാക്കാം. ദുരന്ത നിർമ്മാണ പ്രവർത്തനങ്ങളിലും ഉപയോഗിക്കാനാകും. 75 മീറ്റർ ആണ് പാലത്തിന്റെ നീളം. ആവശ്യമെങ്കിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 65 ടൺ വരെ ഭാരം വഹിക്കാൻ ആകും. പരമാവധി രണ്ട് അരമണിക്കൂറിനുള്ളിൽ സർവ്വത്ര പാലം നിർമ്മിക്കാം. ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത് ഡിആർഡിഒ ആണ്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ സാധിക്കുന്നതിനാലാണ് പാലത്തിന് സർവ്വത്ര എന്ന പേര് നൽകിയത്