സർള ഗ്രേവാൾ
ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐഎഎസ് (ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്) ഉദ്യോഗസ്ഥയാണ് സർള ഗ്രേവാൾ-(Sarla Grewal). 1952ൽ ഐഎഎസ് ഉദ്യോഗസ്ഥയായി. 1989 മാർച്ച് 31 മുതൽ 1990 ഫെബ്രുവരി അഞ്ചുവരെ മധ്യപ്രദേശ് സംസ്ഥാനത്തെ ഗവർണറായിരുന്നു. രാജീവ് ഗാന്ധിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്നു.[1][2][3][4] ഷിംലയുടെ ആദ്യത്തെ ഡെപ്യൂട്ടി കമ്മീഷണർ, ലോകാരോഗ്യസംഘടനനയുടെയും യുനിസെഫിന്റെയും പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു ഇവർ.
വ്യക്തി ജീവിതം
തിരുത്തുകഹൻസ് രാജ് മഹിള മഹാ വിദ്യാലയയിൽ നിന്ന്് ബിരുദം നേടിയ സർള, 1952ൽ ഐഎഎസിൽ ചേർന്നു. 1956ൽ ഡെപ്യൂട്ടി കമ്മീഷണറായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഇവർ. പഞ്ചാബ് ആരോഗ്യ സെക്രട്ടറിയായിരുന്നു. 1985ൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി നിയമിതയായി. മരണം വരെ െൈട്രബ്യൂൺ ട്രസ്റ്റിന്റെ അധ്യക്ഷയായിരുന്നു.[5]
ജനനം,അന്ത്യം
തിരുത്തുക1927 ഒക്ടോബർ നാലിന് ജനിച്ച സർള ഗ്രേവാൾ, 2002 ജനുവരി 29ന് ചണ്ഡിഗഢിൽ വെച്ച് ശ്വാസകോശ സംബന്ധമായ രോഗവും വിട്ടുമാറാത്ത കിഡ്‌നി രോഗവും ബാധിച്ച് മരിച്ചു.
അവലംബം
തിരുത്തുക- ↑ Profile of Governor Archived 2013-11-11 at the Wayback Machine. Raj Bhavan (Madhya Pradesh) Official website.
- ↑ "Madhya Pradesh 50 years". Archived from the original on 2013-12-03. Retrieved 2016-09-19.
- ↑ Rediff Sarala grewel
- ↑ Bofors deal was signed in `haste' -- Serla Grewal Indian Express.
- ↑ sharma, sanjeev. "Former Governors of Madhya Pradesh". rajbhavn. Archived from the original on 2013-11-11. Retrieved 12 February 2013.