സർദാർ സരോവർ അണക്കെട്ട്
ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്. നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്. അക്കാലത്ത് ഏറെ വിവാദങ്ങൾ ഈ അണക്കെട്ട് സൃഷ്ടിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ അണക്കെട്ട് നിർമ്മാണത്തിനെതിരായി രംഗത്ത് വന്നു. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുദോത്പാദനത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു.
സർദാർ സരോവർ അണക്കെട്ട് | |
---|---|
നിർദ്ദേശാങ്കം | 21°49′49″N 73°44′50″E / 21.83028°N 73.74722°E |
അണക്കെട്ടും സ്പിൽവേയും | |
സ്പിൽവേ ശേഷി | 84,949 m3/s (2,999,900 cu ft/s) |
Power station | |
Operator(s) | സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ് |
Website Sardar Sarovar Dam |