സർദാറ സിങ് ജോഹെൽ
സർദാറ സിങ് ജോഹെൽ (ജ: 1928) പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയുടെ വൈസ് ചാൻസിലറും രാഷ്ട്രീയനേതാവും എഴുത്തുകാരനും ആയ ഇന്ത്യകാരനായ കൃഷിവാണിജ്യശാസ്ത്രജ്ഞനാണ്. [1][2][3]
സർദാറ സിങ് ജോഹെൽ | |
---|---|
ജനനം | |
തൊഴിൽ | Agriculture economist Academic Writer Politician |
സജീവ കാലം | 1952 മുതൽ |
അറിയപ്പെടുന്നത് | Agriculture economics |
പുരസ്കാരങ്ങൾ | പദ്മ ഭൂഷൻ Chief Khalsa Diwan Centenary Award PAU Golden Jubilee Outstanding Alumni Award Mahan Punjabi Award Dr. Madan Gold Medal Award |
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിലെ മുൻപ്രൊഫസ്സറും പഞ്ചാബി സർവ്വകലാശാലയുടെയും പഞ്ചാബ് കാർഷിക സർവ്വകലാശാലയുടെയും വൈസ് ചാൻസിലർ ആയി പലവട്ടം ചുമതലയേറ്റിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആന്റ് പ്രൈസസിന്റെ ചെയർപേഴ്സണും ആയിരുന്നു. [4]റിസർവ്വ് ബാങ്കിന്റെ ഗവർണ്ണർമാരുടെ കേന്ദ്രീയ ബോർഡിന്റെ ഡയറക്ടറുമായിരുന്നു. അന്താരാഷ്ട്ര സ്ഥാപനങ്ങളായ, ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോകബാങ്കിന്റെയും പടിഞ്ഞാറൻ ഏഷ്യയ്ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ വാണിജ്യ സാമൂഹിക സംഘടനയുടെയുടെയും കൺസൾട്ടന്റ് ആയിരുന്നു.[5] കൃഷിയും കൃഷിവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംഭാവനകൾമാനിച്ച് അദ്ദേഹത്തിന് 2004ൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. [6]
ജീവിതരേഖ
തിരുത്തുകബ്രിട്ടിഷ് ഇന്ത്യയിലെ ല്യാല്പൂരിൽ (ഇപ്പോഴത്തെ പാകിസ്താനിലെ ഫൈസലാബാദിൽ) 1928 ഫെബ്രുവരി 8നു ഒരു കാർഷികകുടുംബത്തിൽ എസ്. ബൂട്ടാസിങിന്റെ മകനായി ജനിച്ചു. [7]പ്രദേശത്തെ ഗ്രാമീണസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തന്റെ ബിരുദവും ബിരുദാനന്തരബിരുദവും പഞ്ചാബ് സർവ്വകലാശാലയിൽനിന്നും നേടിയശേഷം 1952ൽ അവിടെനിന്നുതന്നെ ഗവേഷണബിരുദവും നേടി. [8]തുടർന്ന് പഞ്ചാബിന്റെ പിന്നാക്കപ്രദേശത്ത് 8 വർഷത്തോളം ജോലിചെയ്തശേഷം 1965ൽ അദ്ദേഹം പഞ്ചാബ് കാർഷിക സർവ്വകലാശായിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമിതനായി. പടിപടിയായി ആ സർവ്വകലാശാലയിലെ വാണിജ്യ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ തലവനായി. [8]
അവലംബം
തിരുത്തുക- ↑ "Punjab Agriculture Summit a Farce". Yes Punjab. 17 February 2014. Retrieved June 1, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "FDI will benefit farmers". Indian Express. 2 November 2012. Retrieved June 1, 2016.
- ↑ "Our Chancellor". Central Agricultural University of Punjab. 2014. Archived from the original on 2016-06-10. Retrieved June 1, 2016.
- ↑ "Dr Johl named first Chancellor of Central University of Punjab". India Education Review. 14 September 2012. Archived from the original on 2016-07-01. Retrieved June 1, 2016.
- ↑ "Dr Sardara Singh Johl appointed Chancellor of Central University at Bathinda". Saanj News. 13 September 2012. Archived from the original on 2016-07-01. Retrieved June 1, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.
- ↑ "Member Profile Info". Punjabi University Alumni Association. 2016. Archived from the original on 2016-06-10. Retrieved June 1, 2016.
- ↑ 8.0 8.1 "Grit, hard work won him Padma Bhushan". The Tribune. 24 January 2004. Retrieved June 1, 2016.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- S. S. Johl. "Mechanization, Labor-Use and Productivity in Agriculture" (PDF). Economics and Sociology — Ohio State University. Occasional Paper No. 2.