സൻഗേസർ ദേശീയോദ്യാനം
സൻഗേസർ ദേശീയോദ്യാനം (Azerbaijani: Zəngəzur Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, നാക്ച്ചിവാൻ സ്വയംഭരണ റിപ്പബ്ലിക്കിലെ ഒർഡുബാഡ് റയോൺ ജില്ലയിൽ നിന്നുള്ള 12,131 ഹെക്ടർ (121.31 കിമീ 2) വിസ്തീർണ്ണമുള്ള പ്രദേശം ഉൾപ്പെടുത്തി ഒർഡുബാഡ് ദേശീയോദ്യാനമെന്ന പേരിൽ ഇതു സ്ഥാപിക്കപ്പെട്ടു. 2009, നവംബർ 25 ന് ഇത് 42,797 ഹെക്റ്റർ (427.97 കി.മീ 2) ആയി ഉയർത്തുകയും സൻഗെസർ ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ ദേശീയോദ്യാനം മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യാകാലത്ത് തണുപ്പും വേനൽക്കാലത്ത് ചൂടുളളകാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. ജനുവരിയിൽ താപനില -30 ° C മുതൽ -10 ° C വരെയും ജൂലൈയിൽ 10 ° C ഉം 25 ° C വരെയും താപനില മാറുന്നു. വാർഷിക മഴയുടെ അളവ് 300-800 മില്ലീമീറ്ററാണ്.[1]
Zangezur National Park Zəngəzur Milli Parkı | |
---|---|
Location | Ordubad Rayon |
Coordinates | 39°09′44″N 45°55′47″E / 39.16222°N 45.92972°E |
Area | 42,797 ഹെക്ടർ (427.97 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | June 16, 2003 |
അവലംബം
തിരുത്തുക- ↑ "Azerbaijan". www.azerbaijan.az. Archived from the original on 2019-02-22. Retrieved 2017-05-31.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകZangezur National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.