സൗരവ് കുമാർ ചാലിഹ
സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും പ്രശസ്ത അസാമീസ് ചെറുകഥാകൃത്തുമാണ് സൗരവ് കുമാർ ചാലിഹ.
ജീവിതരേഖ
തിരുത്തുകസുരേന്ദ്ര നാഥ് മേധി എന്നാണ് ചാലിഹയുടെ യഥാർത്ഥ പേര്. ചെറുകഥാ സമാഹാരമായ 'ഗോലാം' 1974ൽ അദ്ദേഹത്തിന് സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിക്കൊടുത്തിരുന്നു. ഗോലാമിന് 1995ലെ അസം വാലി സാഹിത്യ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. 1962ലെ അശാന്ത ഇലക്‌ട്രോൺ എന്ന ചെറുകഥ വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[1]അദ്ദേഹത്തിന്റെ പല കഥകളും മലയാളം, ഇംഗഌഷ്, ബംഗാളി, ഹിന്ദി, തെലുങ്കു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
കൃതികൾ
തിരുത്തുക- ദുപോരിയ
- ഇഹത് ദാബ
- ഗോൽപോ നൊഹോയി
- അജി സുക്രോബാർ
- അബാരുദ സാഹർ
- ബാൽ ഖോബോർ
- കാബി
- ഇകോയിശ് സോതിക ദിമാലി നൊഹോയി,
- ജാൻമാദിൻ, ജോൻബിരി
- ദ്രോൺ അരു ഗോയിത്തേ
- നാബാജൻമ
- മാരുദ്യാൻ
പുരസ്കാരങ്ങൾ
തിരുത്തുക- സാഹിത്യ അക്കാദമി പുരസ്‌ക്കാരം
- ആസ്സാം വാലി സാഹിത്യ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-27. Retrieved 2012-06-28.
പുറം കണ്ണികൾ
തിരുത്തുക- Assamese writer Saurav Kumar Chaliha dead [Assamese writer Saurav Kumar Chaliha dead ]