സൗദി അറേബ്യയുടെ സ്ഥാപക ദിനമായ സപ്തംബർ 23ന് സൗദി ദേശീയ ദിനമായി (Arabic: اليوم الوطني للمملكة العربية السعودية‎)ആചരിക്കുന്നു. രാജ്യത്തിൻറെ സ്ഥാപകനായ അബ്ദുൽ അസീസ് 1932ലാണ് ഈ രാജ്യം സ്ഥാപിച്ചത്.ഈ ദിവസം സൗദി അറേബ്യയുടെ ദേശീയ അവധി ദിവസവുമാണ്.[1] 

اليوم الوطني للمملكة العربية السعودية
സൗദി ദേശീയ ദിനം
Flag of Saudi Arabia.svg
ഔദ്യോഗിക നാമംസൗദി ദേശീയ ദിനം
ആചരിക്കുന്നത്Saudi Arabia
തരംNational
പ്രാധാന്യംEstablishing of Saudi Arabia
തിയ്യതി23 September
ആവൃത്തിAnnual

സൗദി അറേബ്യയുടെ സ്ഥാപനംതിരുത്തുക

1902ൽ റിയാദിലെ Oasis പിടിച്ചെടുത്താണ് അബ്ദുൽ അസീസിൻറെ പടയോട്ടത്തിൻറെ തുടക്കം.1913ൽ അൽ ഹസയും പിടിച്ചെടുത്ത് ആധിപത്യംനേടി.1925ൽ ശരീഫ് ഹുസൈൻ ബിൻ അലിയെ പരാജയപ്പെടുത്തി നെജ്ദിനെയും ഹിജാസ് പ്രവിശ്യകളെയും ഏകീകരിച്ചു.1932ൽ ഇബിനു സൗദ് തൻറെ ഭരണ മണ്ഡലത്തെ സൗദിൻറെ വീട് എന്ന് പുനർനമാകരണം ചെയ്തു.[2]

ആഘോഷങ്ങൾതിരുത്തുക

വിവിധ നാടൻ കലാരൂപങ്ങൾ ഈ ദിവവത്തിൽ അവതരിപ്പിക്കുന്നു.നാടോടി നൃത്തം,ഗാനങ്ങൾ തുടങ്ങി നാടൻ ഉത്സവപരിപാടികൾ ഈ ആഘോഷത്തിൻറെ ഭാഗമായി നടത്താറുണ്ട്.റോഡുകളും കെട്ടിടങ്ങളും സൗദി അറേബ്യയുടെ പതാകയുപയോഗിച്ച് അലങ്കരിച്ചും സൗദി അറേബ്യൻ വസ്ത്രങ്ങളെടുത്തും ആഘോഷ പരിപാടികൾ നടന്നുവരുന്നു.[3]

സൗദി അറേബ്യയുടെ പാരമ്പര്യത്തെ കുറിച്ചും ആചാരങ്ങളെയും മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് സൗദി ഭരണകൂടം ഈ ദിവസത്തെ കാണുന്നത്.പാരമ്പര്യത്തെ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തിൻറെ ഭംഗിയും അഭിമാനവും ഉയർത്തുകയും സമ്പുഷ്ടമായ ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം അബ്ദുൽ അസീസ് രാജാവിൻറെ പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കാനുള്ള അവസരമായി ഈ ദിവസത്തെ കാണുന്നു.

ഇതുംകൂടി കാണുകതിരുത്തുക

  • സൗദി അറേബ്യയുടെ പതാക
  • സൗദി അറേബ്യയുടെ ദേശീയഗാനം

അവലംബംതിരുത്തുക

  1. "History". ശേഖരിച്ചത് 23 സെപ്റ്റംബർ 2017.
  2. "History". ശേഖരിച്ചത് 23 സെപ്റ്റംബർ 2017.
  3. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=സൗദി_ദേശീയ_ദിനം&oldid=2881371" എന്ന താളിൽനിന്ന് ശേഖരിച്ചത്