ബുദ്ധമതത്തിലെ ഹീനയാനത്തിന്റെ ഒരു വിഭാഗമാണ് സൗത്രാന്തികർ.മറ്റൊരു വിഭാഗത്തെ വൈഭാഷികർ എന്നും വിളിയ്ക്കുന്നു. ഹുയാൻ സാങ്ങിന്റെ അഭിപ്രായപ്രകാരം കുമാരലാതൻ ആണ് സൗത്രാന്തിക വിഭാഗത്തിന്റെ ആദ്യകാല ആചാര്യന്മാരിലൊരാൾ. കുമാര ലാതന്റെ ശിഷ്യന്മാരായ ശ്രീലാഭൻ, യശോധർമ്മൻ,ധർമ്മത്രാതൻ എന്നിവരാണ് ഈ വിഭാഗത്തിലെ മറ്റു പ്രമുഖ ആചാര്യന്മാർ.സൗത്രാന്തികർക്കു സ്വതന്ത്രഗ്രന്ഥങ്ങളില്ല. സർവ്വസിദ്ധാന്ത സംഗ്രഹം എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇതിനെ സംബന്ധിയ്ക്കുന്ന വിവരങ്ങൾ ലഭിയ്ക്കുന്നത്.[1]

അവലംബം തിരുത്തുക

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010. പു.350
"https://ml.wikipedia.org/w/index.php?title=സൗത്രാന്തികർ&oldid=2773336" എന്ന താളിൽനിന്ന് ശേഖരിച്ചത്