സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ

സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ യു.കെ.യിലെ ലണ്ടനിലെ ക്ലാഫാം കോമണിൽ സ്ഥിതിചെയ്യന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയുടെ പേരിൽ ശ്രദ്ധേയമായ ഒരു പൊതു ആശുപത്രിയായിരുന്നു. സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ എന്നും സൗത്ത് ലണ്ടൻ വിമൻസ് ഹോസ്പിറ്റൽ എന്നും ഇത് മുമ്പ് അറിയപ്പെട്ടിരുന്നു. 1912-ൽ എലീനർ ഡേവീസ്-കോളിയും മൗഡ് ചാഡ്‌ബേണും ചേർന്ന് സ്ഥാപിച്ച ഇത് എല്ലായ്‌പ്പോഴും വനിതാ ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. 1984-ൽ ഇത് അടച്ചുപൂട്ടി.

സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ
Wandsworth District Health Authority
The 1929 front building as it appeared in 1999
സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ is located in London Borough of Lambeth
സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ
Location within Lambeth
Geography
LocationClapham Common, London, England, United Kingdom
Coordinates51°27′11″N 0°8′49″W / 51.45306°N 0.14694°W / 51.45306; -0.14694
History
Opened1912
Closed1984
Links
ListsHospitals in the United Kingdom

സ്ഥാപനം തിരുത്തുക

ന്യൂ ഹോസ്പിറ്റൽ ഫോർ വിമനിലെ (പിന്നീട് എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റൽ, ഇപ്പോൾ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ആൻഡ് ഒബ്സ്റ്റട്രിക് ഹോസ്പിറ്റൽ) രണ്ട് ശസ്ത്രക്രിയാ വിദഗ്ധരായിരുന്ന എലീനർ ഡേവിസ്-കോളിയും മൗഡ് ചാഡ്ബേണും മുഴുവനായും വനിതാ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുകയെന്ന ലക്ഷ്യത്തോടെ 1911-ൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു പുതിയ സൗത്ത് ലണ്ടൻ ജനറൽ ഹോസ്പിറ്റലിനായി ഫണ്ട് ശേഖരിക്കാൻ തുടങ്ങി.[1] ന്യൂ ഹോസ്പിറ്റലിന് (ഈ പാതയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ആശുപത്രി) അതിന്റെ സേവനങ്ങളുടെ ആവശ്യകതയെ നേരിടാൻ കഴിയാതെ വരികയും നിരവധി സ്ത്രീകളെ ചികിത്സിക്കാതെ തിരിച്ചയക്കുകയും ചെയ്തു.[2] അക്കാലത്ത്, പല ആശുപത്രികളും വനിതകളെ ജോലിക്ക് എടുക്കാൻ വിസമ്മതിച്ചതിനാൽ അത്തരം ആശുപത്രികൾ സ്ത്രീകൾക്ക് വൈദ്യസഹായം മെച്ചപ്പെടുത്തുന്നതിനും വനിതാ മെഡിക്കൽ പ്രാക്ടീഷണർമാരുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഇരട്ട ഉദ്ദേശ്യങ്ങൾ നിറവേറ്റിയിരുന്നു.[3]

അവലംബം തിരുത്തുക

  1. "South London Hospital for Women and Children". Lost Hospitals of London. Retrieved 13 ജൂലൈ 2018.
  2. Elston MA. 'Run by Women, (Mainly) for Women: Medical Women's Hospitals in Britain, 1866–1948' in Clio Medica/The Wellcome Series in the History of Medicine, Vol. 61, 'Women and Modern Medicine' (Conrad L, Hardy A, eds), pp. 73–107(35), Rodolpi
  3. Elston MA. 'Run by Women, (Mainly) for Women: Medical Women's Hospitals in Britain, 1866–1948' in Clio Medica/The Wellcome Series in the History of Medicine, Vol. 61, 'Women and Modern Medicine' (Conrad L, Hardy A, eds), pp. 73–107(35), Rodolpi