സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം

ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്

സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം എന്നത് ഇന്ത്യയുടെ തീരപ്രദേശത്തു നിന്നകന്ന് ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്. 5ച. കി.മീ ആണ് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം. ഈ ദ്വീപും അടുത്ത് സ്ഥിതിചെയ്യുന്ന രണ്ടു ദ്വീപുകളായ നോർത്ത് ബട്ടൺ, മിഡിൽ ബട്ടൺ എന്നിവയോടൊപ്പം റാണി ഝാൻസി സമുദ്ര ദേശീയോദ്യാനത്തിന്റെ ഭാഗമായ ദേശീയ ഉദ്യാനങ്ങളാണ്. ഇത് തെക്കൻ ആന്റമാൻ ദ്വീപുകളുടെ തീരത്തുനിന്നും അകലെയാണ്. [1]

ദേശീയോദ്യാനം

തിരുത്തുക

റാണി ഝാൻസി സമുദ്ര ദേശീയോദ്യാനത്തിന്റെ ഭാഗമാണ് സൗത്ത് ബട്ടൺ ഐലന്റ് ദേശീയോദ്യാനം ഹാവ്ലോക്ക് ദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി 24കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. മോട്ടോർ ബോട്ടിൽ ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് ഈ ദ്വീപിലേക്ക്. [2]

  1. Hoyt, Erich (2012). Marine Protected Areas for Whales, Dolphins and Porpoises: A World Handbook for Cetacean Habitat Conservation and Planning. Routledge. p. 282. ISBN 978-1-136-53830-8.
  2. "South Button Island National Park, Andaman and Nicobar Islands". Trans India Travels. Retrieved 9 November 2015.

12°13′26″N 93°01′13″E / 12.22389°N 93.02028°E / 12.22389; 93.02028