സൗണ്ട് കാർഡ് (ഓഡിയോ കാർഡ് എന്നും അറിയപ്പെടുന്നു) കംപ്യുട്ടറിനുള്ളിലുള്ള ഒരു എക്ഷ്പാൻഷൻ കാർഡ് ആണ്. ഇത് ഒരു പ്രോഗ്രാമിന്റെ സഹായത്തോടുകൂടി കംപ്യുട്ടറിലേക്കും കംപ്യുട്ടറിൽ നിന്ന് പുറത്തേക്കും ശബ്ദ സിഗ്നലുകളുടെ സഞ്ചാരം സാധ്യമാക്കുന്നു. മിക്ക സൗണ്ട് കാർഡുകളും ഒരു ഡിജിറ്റൽ - അനലോഗ് കൺവെർട്ടർ, ഡിജിറ്റൽ വിവരങ്ങളെ അനലോഗ് ആക്കി മാറ്റാനായി ഉപയോഗിക്കുന്നു. കാർഡിൽ നിന്ന് പുറത്തുവരുന്ന സിഗ്നൽ ഒരു ആമ്പ്ലിഫയറിലെക്കോ ഹെഡ്ഫോണിലേക്കോ മറ്റേതെങ്കിലും ഉപകരണത്തിലേക്കോ ടി ആർ എസ് കണക്റ്റർ അല്ലെങ്കിൽ ആർ സി എ കണക്റ്റർ ഉപയോഗിച്ച് എത്തിക്കുന്നു.

ഒരു സൗണ്ട് കാർഡ്‌
"https://ml.wikipedia.org/w/index.php?title=സൗണ്ട്_കാർഡ്&oldid=1697928" എന്ന താളിൽനിന്ന് ശേഖരിച്ചത്