സ്വാലിഹ് ഹവാരി
കവി സ്വാലിഹ് മഹ്മൂദ് ഹവാരി (Arabic: صالح محمود هواري). പാലസ്തീനിയൻ കവി. അറബി ഭാഷയിലും നിയമത്തിലും ബിരുദം നേടി. കുട്ടിക്കാലത്തുതന്നെ ഒരു ഹോബിയെന്ന നിലയിൽ കവിത എഴുതിത്തുടങ്ങി. 1972 ൽ ഡമസ്കസിലുള്ള അറബി എഴുത്തുകാരുടെ സംഘടന(Arab Writers Union) യിൽ ചേർന്നു. ഫലസ്തീൻ ജേർണലിസ്റ്റുകളുടെയും എഴുത്തുകാരുടെയും യൂണിയനിലും അദ്ദേഹം അംഗമാണ്. ആദ്യ കവിതാ സമാഹാരം 1972 ൽ പുറത്തിറക്കി. പിന്നീട് 12 ഓളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. ലളിതവും കലയുടെയും ചിന്തയുടെയും ഒത്തുചേരലും അദ്ദേഹത്തിന്റെ കവിതകളിൽ പ്രകടമാണ്. ദേശീയതയും സൃഷ്ടിപരതയും അദ്ദേഹത്തിന്റെ എണ്ണമറ്റ കവിതകളിൽ പ്രകടമായി തന്നെ നമ്മുക്ക് കാണാം. കവിതയിൽ നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. [1]
ജീവിതവും പഠനവും
തിരുത്തുക1938 ൽ ഗലീലിയാ കടലിന്റെ തീരത്തുള്ള പാലസ്തീനിലെ സമഖ് പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 1948 ൽ അദ്ദേഹം സിറിയയിലേക്ക് കുടിയേറി അവിടെ സ്കൂളുകളിൽ പഠിച്ചു. ഡമാസ്കസിൽ അദ്ദേഹം ആർട്സ് ഫാക്കൽറ്റിയിൽ ചേർന്നു. 1972-ൽ അറബിക് സാഹിത്യത്തിലും നിയമത്തിലും ബിരുദം. 1961 മുതൽ 1990 വരെ UNRWA സ്കൂളുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.എഴുത്തിൽ ശ്രദ്ധപതിപ്പിക്കാനായി അദ്ദേഹം ജോലി രാജിവെച്ചു. 1972 ൽ ഡമസ്കസിലെ അറബ് റൈറ്റേഴ്സ് യുണിയിനിൽ ചേർന്നു, യൂണിയൻ ഓഫ് പാലസ്തീൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് എന്ന സംഘടനയിലും അദ്ദേഹം അംഗമാണ്.[2]
കവിതാ രചന
തിരുത്തുകപതിനാലാം വയസ്സിൽ അദ്ദേഹം കവിതയെഴുതാൻ ആരംഭിച്ചു. അറബി ആനുകാലികങ്ങളിലും പത്രങ്ങളിലും അവ പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോഴും അദ്ദേഹം എഴുതികൊണ്ടിരിക്കുന്നു. ആദ്യകവിതാസമാഹാരം "The blood spits olive oil" 1972 ൽ പുറത്തിറങ്ങി. അതിനു ശേഷം പത്ത് സമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയിൽ ചിലത് അറബ് റൈറ്റേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുചിലത് സിറിയൻ സംസ്കാര മന്ത്രാലയവും പുറത്തിറക്കി. കേരളാ ഗവ.വിദ്യാഭ്യാസ വകുപ്പ് (SCERT) പുറത്തിറക്കിയ പത്താം ക്ലാസിലെ അറബി പാഠപുസ്തകത്തിൽ അദ്ദേഹത്തിന്റെ 'എന്റെ വിദ്യാലയമേ' എന്ന് തുടങ്ങുന്ന സ്കൂൾ ഗാനം (നശീദുൽ മദ്റസഃ) ഉണ്ട്.
സമാഹാരങ്ങൾ:
തിരുത്തുക- മഴ പെയ്യാൻ തുടങ്ങുന്നു.
- ഓറഞ്ച് നെഞ്ചിൽ ഒരു മരണം
- അയ്യൂബ് അൽ - കാനിയുടെ പാട്ടുകൾ
- ഉമ്മു അഹ്മദ് തന്റെ കൂറ് അധിനിവേശക്കാർക്ക് വിൽക്കുകയില്ല.
- പതുക്കെ പുകവലി നടക്കുന്നു.
- മേഘങ്ങൾ വൃക്ഷങ്ങളോട് പറഞ്ഞത്.
മുതിർന്നവർക്കും കുട്ടികൾക്കുമായി കവിതകൾ എഴുതി, കുട്ടികൾക്കായി മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു: രണ്ട് സമാഹാരങ്ങൾ, കുട്ടികൾക്കുള്ള മൂന്ന് കവിതാനാടകങ്ങളും: - എന്റെ നാട്ടിലെ കുരുവികൾ.
- ഹനാദി പാട്ടുപാടുന്നു.
- അവർ പ്രവാവിനെ കൊന്നു..
പുരസ്കാരങ്ങൾ:
തിരുത്തുക- 1961 ൽ ഡമാസ്കസ് യൂണിവേഴ്സിറ്റിയുടെ അദ്ദേഹത്തിന്റെ (അൽ ഫഹ്മയും അൽമാസയും) കവിതക്ക്
- (Fruit and Lou Shoka), ഡമാസ്കസ് യൂണിവേഴ്സിറ്റി - 1963 ൽ.
- 2010 ൽ ബെയ്റൂത്തിൽ വെച്ച്, അൽഖുദുസ് അവാർഡ്
- 1963, 1967, 1978 വർഷങ്ങളിലെ കവിതകൾക്കായി പല തവണ അദ്ദേഹത്തിന് പുരസ്കാരങ്ങൾ ലഭിച്ചു.
- 2000 ൽ ഷൈഖ് ഹസാരി ബിൻ സായിദ് ആൽ നഹ്യാൻ അവാർഡിനുള്ള കുട്ടികളുടെ മികച്ച കവിതസമാഹരത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അബുദാബിയിൽ ആ സമാഹാരം പ്രസിദ്ധീകരിക്കുകയും അറബ് ലോകത്തിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തുവരുന്നു..
അദ്ദേഹത്തിന്റെ ദേശഭക്തി ഗാനങ്ങൾ:
തിരുത്തുക- ഡമസ്കസിലെ റേഡിയോകൾക്കും ടെലിവിഷനുകൾക്കും വേണ്ടി അദ്ദേഹം ധാരാളം കവിതകളും ഗാനങ്ങളും രചിച്ചു.
- അദ്ദേഹത്തിന്റെ 'എല്ലാം നാടിന് വേണ്ടി' എന്ന അറബിഗാനം വളരെ പ്രസിദ്ധമാണ്. മറ്റൊരു ഗാനം, 'മഹത്തായ മാർച്ച്', ഗായകൻ മുസ്തഫ നസ്രിപാടി.
ഭാവനകളും കലാരൂപങ്ങളും
തിരുത്തുകഹവാരിയുടെ കാവ്യാത്മക ഭാവം ആഡംബരമോ, മുഖസ്തുതിയോ, അല്ലെങ്കിൽ ഭാവനയോ അല്ല, മറിച്ച്, വായനക്കാരന് അറിയുന്ന ചിഹ്നങ്ങളും തെളിവുകളും വെച്ചുള്ള ഒരു സർഗാത്മക അവതരണമാണ്. വായനയുടെ തുടക്കം മുതൽ അത് വായനക്കാരന് അനുഭവപ്പെടും. തന്റെ ചിന്തകളെ സത്യസന്ധമായി വായനക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമം അതിൽ കാണാം. കവിയായ സലാഹ് ഹവാരി തന്റെ കവിത യാത്ര തുടരുകയാണ്, കലാപരമായ കെട്ടിക്കുടുക്കുകളില്ലാത്ത ഭംഗിയാർന്ന അവതരണ ശൈലിയിലൂടെ...
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-08. Retrieved 2017-08-20.
- ↑ [1] www.altibrah.ae/author/8244