ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു സത്യവ്രതൻ. കുട്ടനാട്ടിലെ ഒരു നായർ കുടുംബത്തിൽ ജനിച്ച് ചെറു പ്രായത്തിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച അയ്യപ്പൻപിള്ളയാണ് ഗുരുവിന്റെ ശിഷ്യത്വം വരിച്ച് സ്വാമി സത്യവ്രതനായത്. ആലുവ സർവ്വമത സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായിരുന്നു. സമ്മേളനത്തിന് സ്വാഗത പ്രസംഗം നടത്തിയത് സ്വാമിയായിരുന്നു.[1] വൈക്കം സത്യഗ്രഹ സമര വിജയത്തിനായി നിരവധി പ്രഭാഷണങ്ങൾ നടത്തി. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ നയിക്കുവാൻ സാധിച്ചത് സത്യവ്രത സ്വാമിയുടെ സഹായം കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയിട്ടുണ്ട്. 1918 ൽ ഗുരു ശ്രീലങ്ക സന്ദർശിച്ച സംഘത്തിൽ സ്വാമി സത്യപ്രതനുമുണ്ടായിരുന്നു. തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി ശ്രീനാരായണഗുരു ശിഷ്യനായ സ്വാമി സത്യവ്രതനെയാണ് അയച്ചത്.

  1. "ശ്രീ നാരായണ ഗുരു". ml.wikisource.org. Retrieved 17 May 2021.
"https://ml.wikipedia.org/w/index.php?title=സ്വാമി_സത്യവ്രതൻ&oldid=3559792" എന്ന താളിൽനിന്ന് ശേഖരിച്ചത്