സ്വാമി സത്യമിത്രാനന്ദ ഗിരി

ഭാരതത്തിലെ ഒരു ആത്മീയ ഗുരുവാണ് സ്വാമി സത്യമിത്രാനന്ദ ഗിരി(ജനനം : 19 സെപ്റ്റംബർ 1932). 1969 ജൂണിൽ ജ്യോതിർമഛ് ഉപപീഠത്തിലെ 'ജഗത്ഗുരു ശങ്കരാചാര്യ' ഉപേക്ഷിച്ചു ഹരിദ്വാറിൽ 'ഭാരത് മാതാ മന്ദിർ' സ്ഥാപിച്ചു. 2015 ൽ പത്മഭൂഷൺ ലഭിച്ചു.

സ്വാമി സത്യമിത്രാനന്ദ ഗിരി
ജനനം(1932-09-19)സെപ്റ്റംബർ 19, 1932
ആഗ്ര
ദേശീയതഇന്ത്യൻ
തൊഴിൽസന്ന്യാസി

ജീവിതരേഖ തിരുത്തുക

അദ്ധ്യാപകനായ ശിവശങ്കർ പാണ്ഡെയുടെയും ത്രിവേണി ദേവിയുടെയും മകനാണ്. അംബികാ പ്രസാദ് എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 1983 ൽ ഇന്ദിരാഗാന്ധിയാണ് 'ഭാരത് മാതാ മന്ദിർ' ഉദ്ഘാടനം ചെയ്തത്. സമൻവായ സേവ ഫൗണ്ടേഷൻ എന്ന പേരിൽ ആദിവാസി മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ പദ്ധതികൾ നടത്തുകയും ആരോഗ്യ സേവനങ്ങളെത്തിക്കുകയുമാണ് ഇതിന്റെ പ്രമുഖ ലക്ഷ്യം.

ഭാരത് മാതാ മന്ദിർ തിരുത്തുക

ഹരിദ്വാറിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഭാരത് മാതാ മന്ദിർ എന്ന ഭാരത് മാതാ ക്ഷേത്രം. 1983 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഭാരത് മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. എട്ട് നിലകളുള്ള ഭാരത് മാതാ ക്ഷേത്രത്തിന് ഏകദേശം 180 അടിയോളം ഉയരമുണ്ട്. എട്ട് നിലകളിലും വിവിധ ഹിന്ദുദേവീദേവന്മാർക്ക് സമർപ്പിച്ചുകൊണ്ടുള്ള ശ്രീകോവിലുകളുണ്ട്. ഒന്നാം നിലയിലെ പ്രതിഷ്ഠ ഭാരതമാതാവാണ്. രണ്ടാം നിലയിൽ ശൂർ മന്ദിർ, മൂന്നാം നിലയിൽ മാതൃമന്ദിർ, നാലാം നിലയിൽ സന്ന്യാസികൾക്കായുള്ള ക്ഷേത്രം, അഞ്ചാം നിലയിൽ ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യങ്ങളുടെ പ്രദർശനം, മറ്റുനിലകളിൽ വിഷ്ണു, ശിവൻ എന്നിങ്ങനെയാണ് ക്ഷേത്രത്തിലെ കാഴ്ചകൾ.

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മഭൂഷൺ (2015)[1]

അവലംബം തിരുത്തുക

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.