ദയാനന്ദ സരസ്വതി
ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി[1] ( ) (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883). ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
സ്വാമി ദയാനന്ദസരസ്വതി | |
---|---|
അംഗീകാരമുദ്രകൾ | മഹർഷി,സാമൂഹ്യ പരിഷ്കർത്താവ് |
ഗുരു | സ്വാമി വിർജാനന്ദ |
തത്വസംഹിത | traitvad vedic philosophy based on samhita of four vedas and its theory derived on nighantu and nirukta with six darshanas supported by paniniya vyakran. |
കൃതികൾ | സത്യാർത്ഥ് പ്രകാശ് (1875) |
ഉദ്ധരണി | viswani dev savitar duritani parasuv yad bhadram tanna aasuva |
ജീവിതരേഖ
തിരുത്തുകമൂലശങ്കർ 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ചു. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പത്തിലേ എതിർത്തുവന്നു.[അവലംബം ആവശ്യമാണ്]
ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ[2] ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Prem Nath Chopra. Religions and Communities of India. p. 27.
- ↑ "Sarasvati, Dayananda – World Religions Reference Library". World Religions Reference Library – via HighBeam Research (subscription required) . 1 January 2007. Archived from the original on 10 June 2014. Retrieved 5 September 2012.
[[വർഗ്ഗം:ഗുജറാത്തികൾ
ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശ: എന്ന മഹാഭാരത ശ്ലോകത്തിലെ വർണ്ണ്യം എന്ന വാക്കിന് വരിക്കുന്നത് എന്ന അർത്ഥം നൽകിക്കൊണ്ട് വർണ്ണ്യം എന്നത് സൂചിപ്പിക്കുന്നത് ജാതിയെ അല്ല എന്ന ന്യായീകരണം ആദ്യമായി നൽകിയത് ദയാനന്ദ സരസ്വതിയാണ്.