1913 ജൂൺ 19ന് [1]കോട്ടയം ചാന്നാനിക്കാട് ചേടിയാട്ട് അയ്യപ്പകുറുപ്പിന്റെയും കുഞ്ഞുപെണ്ണമ്മയുടെയും മകനായാണ് ജനനം. സാമൂഹിക, ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി കേരളത്തിനകത്തും പുറത്തും സ്ഥാപനങ്ങൾ തുടങ്ങി. അറിയപ്പെടുന്ന ഹോമിയോ ചികിത്സകൻകൂടിയായിരുന്നു. ആതുര സേവനത്തിലൂടെ പൊതുപ്രവർത്തനം സാധ്യമാക്കിയ സ്വാമിയാണ് കോട്ടയത്തെ ഹോമിയോ കോളേജ് സ്ഥാപിച്ചത്. കോളേജ് പിന്നീട് കേന്ദ്ര സർക്കാരിന് കൈമാറി. കുറിച്ചി ആതുരാശ്രമം, ആതുര സേവാസംഘം, വിദ്യാധിരാജ ബ്രഹ്മ വിദ്യാശ്രമം ട്രസ്റ്റ് എന്നിവയുടെയും സ്ഥാപകനാണ്.

2011 ജൂലൈ 15 നു ഏറണാകുളത്തു വച്ച് നിര്യാതനായി

  1. http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=666520&programId=7940923&channelId=-1073881580&BV_ID=@@@&tabId=9
"https://ml.wikipedia.org/w/index.php?title=സ്വാമി_ആതുരദാസ്&oldid=1925186" എന്ന താളിൽനിന്ന് ശേഖരിച്ചത്