അയ്യൂബി സുൽത്താനും, സൂഫി വര്യനും, രണ്ടാം കുരിശ് യുദ്ധ ജേതാവുമായ സലാഹുദ്ദീൻ അയ്യൂബി ജെറുസലേം കീഴടക്കിയപ്പോൾ നിർമ്മിച്ച ഖാൻഖാഹ് (സൂഫി ആശ്രമം) ആണ് സ്വലാഹിയ ഖാൻഖാഹ്. 1187-ൽ നിർമ്മിക്കപ്പെട്ട ഈ ആശ്രമം പിന്നീട് കൊച്ചു പള്ളിയായി ഉപയോഗിക്കുകയും 1417-ൽ മിനാരം നിർമ്മിക്കുകയും ചെയ്തു. ജറുസലം പഴയ പട്ടണത്തിലെ ക്രിസ്ത്യൻ പ്രദേശം എന്നിപ്പോൾ അറിയപ്പെടുന്ന തെരുവിലാണ് അൽ ഖാൻഖാഹ് അൽ സലാഹിയ മസ്ജിദ് (Arabic: مسجد الخانقاه الصلاحية‎) സ്ഥിതി ചെയ്യുന്നത്.[1]

അൽ ഖാൻഖാഹ് അൽ സ്വലാഹിയ മസ്ജിദ്
ഓട്ടോമൻസ് മോടികൂട്ടിയത്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംജെറുസലേം , പഴയ പട്ടണം
മതവിഭാഗംഇസ്‌ലാം
ജില്ലജെറുസലേം
രാജ്യംപലസ്തീൻ രാജ്യം
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംമുസ്‌ലിം പള്ളി
വാസ്‌തുവിദ്യാ മാതൃകഅയ്യൂബിദ്, ഓട്ടോമൻ
മിനാരം1

ചരിത്ര പിന്നാമ്പുറം

തിരുത്തുക

യേശുവിൻറെ പീഡനവും മരണവും ഉയർത്തെഴുന്നേൽപ്പും നടന്നയിടമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന വിശുദ്ധ ശവകുടീര ചർച്ചിനും (ഇസ്ലാമിക വിശ്വാസ പ്രകാരം യേശു എന്ന ഈസാനബി കൊല്ലപ്പെട്ടിട്ടില്ല, [2] ഇവിടം ഈസ പ്രവാചകൻ ദൈവത്തിന് ആരാധന നടത്തിയിടമെന്നാണ് വിശ്വാസം) ഡേവിഡ് പ്രവാചകൻ ആരാധന നടത്തിയ കെട്ടിടത്തിനും അടുത്തായാണ് ഈ ആശ്രമം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. [3] രണ്ടാം കുരിശ് യുദ്ധത്തിൽ വിജയം നേടിയ സലാഹുദ്ദീൻ അയ്യൂബി ഈ സ്ഥലത്ത് ഖാൻഖാഹ് പണിയുകയും അൽപ്പ നാൾ അവിടെ മുറാഖബ (ധ്യാനം) അനുഷ്ടിക്കുകയും സൂഫി ആചാര്യന് ഈയിടം കൈമാറുകയുമുണ്ടായി. [4] ഖാദിരിയ്യ സൂഫികൾ റാതീബ്, ദിക്ർ, ധ്യാന ആചാരങ്ങൾ അനുഷ്ഠിച്ചിരുന്ന ഇവിടം സംഘടിത നിസ്കാരം കൂടി അനുഷ്ടിക്കുന്ന രീതിയിൽ കൊച്ചുപള്ളിയായി രൂപാന്തരപ്പെട്ടു. ഓട്ടോമൻ ഭരണത്തിൽ ഖാൻഖാഹിന്റെ ചുമതല വഹിച്ചിരുന്ന സൂഫി ആചാര്യൻ ശൈഖ് ബുർഹാൻ അൽ ദീൻ ഘനീം കെട്ടിടത്തിന് മിനാരം പണിത് ഭംഗി കൂട്ടി. [5]

ചിത്രസഞ്ചയം

തിരുത്തുക
  1. Murphy-O’Connor, Jerome (2008). The Holy Land: An Oxford Archaeological Guide from Earliest Times to 1700. Oxford Archaeological Guides. Oxford: Oxford University Press. pp. 62–63. ISBN 978-0-19-923666-4. Retrieved 20 June 2016.
  2. ഖുറാൻ 4 :157
  3. Mujir al-Din al-'Ulaymi, Al-Uns al-Jalil bi-Tarikh al-Quds wa'l-Khalil, vol.ii, Amman, 1973.
  4. Hawari, Mahmoud K., Ayyubid Jerusalem (1187-1250), Oxford, Archaeopress, 2007
  5. Burgoyne, M.H., Mamluk Jerusalem: An Architectural Study, London, 1987

31°46′43.68″N 35°13′45.53″E / 31.7788000°N 35.2293139°E / 31.7788000; 35.2293139

"https://ml.wikipedia.org/w/index.php?title=സ്വലാഹിയ_ഖാൻഖാഹ്&oldid=3134444" എന്ന താളിൽനിന്ന് ശേഖരിച്ചത്