സ്വരമേളകലാനിധി യുടെ കർത്താവ് രാമമാത്യൻ ആണ്. സംഗീതരത്നാകരത്തിന്റെ ടിപ്പണി ചെയ്ത ചതുരകല്ലീനാഥന്റെ പൗത്രനാണ്. ഈ ഗ്രന്ഥം ഏതാണ്ട് 450 വർഷം മുമ്പാണ് രചിക്കപ്പെട്ടത്. ഈ ഗ്രന്ഥത്തിന്റെ നാല് അദ്ധ്യായങ്ങളിൽ സ്വരപ്രകരണം, വീണപ്രകരണം, മേളപ്രകരണം, രാഗ പ്രകരണം എന്നീ അധ്യായങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. സംസ്കൃതഭാഷയിൽ 328 ഈരടികൾ അടങ്ങിയ ഗ്രന്ഥമാണിത്.[1]

അവലംബം തിരുത്തുക

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=സ്വരമേളകലാനിധി&oldid=2690915" എന്ന താളിൽനിന്ന് ശേഖരിച്ചത്