സ്വതന്ത്ര സോഫ്ട്‌വെയർ കേരളത്തിൽ

1980 കളുടെ തുടക്കത്തിൽ തന്നെ കേരളത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വേർ കമ്മ്യൂണിറ്റികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ടെക്സ് ഉപയോക്താക്കളായിരുന്നു തുടക്കത്തിലെ അംഗങ്ങൾ. തുടർന്ന് തിരുവനന്തപുരത്തേയും, കൊച്ചിയിലേയും എൻജിനീയറിങ് കലാലയങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോക്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിക്കപ്പെടുകയുണ്ടായി. കേരള സർക്കാർ ഐടി ആവശ്യങ്ങൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന് മുൻഗണന നൽകുന്നു. സംസ്ഥാന ഗവൺമെന്റിന്റെ ഐടി നയപരിപാടി സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രീകരിച്ചാക്കിയത് കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വേർ സമൂഹങ്ങൾ മുൻകൈ എടുത്തതിനാലാണ്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഐ.ടി വിദ്യാഭ്യാസം ഏർപ്പെടുത്തുന്ന ലോകത്തിലെ ഏക സംസ്ഥാനം എന്നാണ് കേരളം അവകാശപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

കേരളത്തിന്റെ സ്വതന്ത്ര സോഫ്ട്വെയർ നയം

തിരുത്തുക

2001 ൽ തന്നെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രസക്തിയെ കേരള സംസ്ഥാനത്തിലെ ഐടി നയം അംഗീകരിച്ചിട്ടുണ്ട്.

കേരള സർക്കാർ 2007 ൽ എല്ലാ ഐ സി റ്റി സംരംഭങ്ങളിലും സ്വതന്ത്ര സോഫ്ട് വെയർ ഉപയോഗം നിർബന്ധമാക്കി ഐ സി ടി നയം പുറത്തിറക്കി.

2017 ലെ ഐടി നയത്തിൽ പ്രതിപാദിച്ചിട്ടുള്ളത്

സർക്കാരിന്റെ നയ രുപീകരണത്തിലും പ്രവർത്തനങ്ങളിലും സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്ട് വെയറുകളുടെ പങ്ക് വളരെ നിർണായകമാണ്. അത്തരം സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയും അതിലേക്കെത്താൻ നടപടികൾ സ്വീകരിക്കുക എന്നതുമാവും സർക്കാർ നയം. പൊതു മുതൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിവര സാങ്കേതിക സംവിധാനങ്ങളിൽ ഇത്തരം സോഫ്ട് വെയറുകളുടെ ഉപയോഗം നിർബന്ധം ആക്കും. "വളണ്ടിയർ കംപ്യൂട്ടിങ്ങ്" പ്രോത്സാഹിപ്പിക്കും. ഈ മേഖലയിൽ 2007-ലെ ഐ.ടി നയം വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നടപ്പിൽ വരുത്താനുളള നടപടികൾ കൈക്കൊള്ളും.