സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം
സ്ലോവാക്യയിൽ ആകെയുള്ള ഒമ്പത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ് സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം (Slovak: Národný park Slovenský raj). സ്ലോവാക് റുഡോഹോറീ മലനിരകളുടെ (Slovak Ore Mountains) വടക്ക് സ്ഥിതി ചെയ്യുന്ന സ്ലൊവാക് പാരഡൈസ് പർവതനിരകളുടെ പ്രദേശം ദേശീയോദ്യാനത്തിൻറെ സംരക്ഷണപരിധിയിൽ വരുന്നു.
സ്ലോവാക്ക് പാരഡൈസ് ദേശീയോദ്യാനം Národný park Slovenský raj | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Stratenská píla tourist resort | |
Location | East Slovakia, Slovak Paradise Mts. |
Coordinates | 48°54′30″N 20°24′00″E / 48.90833°N 20.40000°ECoordinates: 48°54′30″N 20°24′00″E / 48.90833°N 20.40000°E |
Area | 197.63 km2 (76.3 mi2) |
Established | 18 January 1988 |
Governing body | Správa Národného parku Slovenský raj (Slovak Paradise National Park Administration) in Spišská Nová Ves |
197.63 ചതുരശ്രകിലോമീറ്ററും വിസ്തീർണ്ണമുള്ള (76.3 ചതുരശ്ര മൈൽ), ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫർ സോൺ 130.11 ചതുരശ്രകിലോമീറ്ററാണ് (50.2 ചതുരശ്ര മൈൽ). രണ്ടു ഭാഗങ്ങളും കൂടി 327.74 ചതുരശ്ര കിലോമീറ്ററാണ്. പതിനൊന്ന് ദേശീയ പ്രകൃതിദത്ത റിസർവ്വുകളും എട്ട് പ്രകൃതി റിസർവുകളും ഈ ദേശീയോദ്യാനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു.[1] ഏകദേശം 300 കിലോമീറ്റർ കാൽനടയാത്രക്കുള്ള വഴിത്താരകളുള്ള ദേശീയോദ്യാനത്തിനുള്ളിൽ, പലപ്പോഴും ഏണികളും, ചങ്ങലകളും ഉപയോഗിച്ചും, പാലങ്ങൾ കടന്നും പോകേണ്ട ഭാഗങ്ങളുണ്ട്. സ്ലോവാക് പാരഡൈസ് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 350 ഗുഹകൾ ഉണ്ടെങ്കിലും യുനെസ്കോ ലോക പൈതൃക സ്ഥലമായ ഡോബ്‍സിൻസ്ക എൈസ് കേവ് മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.
ചരിത്രംതിരുത്തുക
സ്ലോവാക്ക് പാരഡൈസിലെ ആദ്യ സംരക്ഷിത റിസർവ് 1890-ൽ സ്ഥാപിതമായിരുന്നു. 1936-ൽ ആദ്യ സംരക്ഷിത സസ്യമായി എഡെൽവീസ് (edelweiss) തീരുമാനക്കപ്പെട്ടു.
ഭൂമിശാസ്ത്രംതിരുത്തുക
ദേശീയോദ്യാനം ബാൻസ്ക ബിസ്ട്രിക മേഖല (ബ്രെസ്നോ ജില്ല), പ്രെസോവ് മേഖല (പോപ്പോഡ് ജില്ല), കോസിസ് മേഖല (റോസ്നാവ, സ്പിസ്ക നോവ വെസ് ജില്ലകൾ) എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.
അവലംബംതിരുത്തുക
- ↑ "National Park of Slovenský raj". Slovak Tourist Board. n.d. മൂലതാളിൽ നിന്നും 2007-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 25, 2007.