സ്റ്റേഷൻ ഹൗസ് ഓഫീസർ
ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ അഥവാ Station House Officer (SHO) ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ ) ഓരോ പോലീസ് സ്റ്റേഷന്റെയും പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന, സർക്കാർ നിശ്ചയിക്കുന്ന റാങ്കിലുള്ള ഒരു പോലീസ് ഓഫീസറാണ്, ആ ഓഫീസർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറായിരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പോലീസ് ഇൻസ്പെക്ടർ [1] അല്ലെങ്കിൽ സബ് ഇൻസ്പെക്ടർ പദവിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ആയിരിക്കും. ചില പ്രത്യേക സന്ദർഭങ്ങളിൽ ഉയർന്ന പദവിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിക്കാറുണ്ട്, ഐപിഎസ് ഉദ്യോഗസ്ഥരെ അവരുടെ പരിശീലനകാലയളവിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കാറുണ്ട്. പരിശീലന കാലയളവിൽ അവരുടെ റാങ്ക് അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് (എ.എസ്.പി.) ആയിരിക്കും. [2] ഇന്ത്യയിൽ, കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്താൻ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറെ നിയമം അനുവദിക്കുന്നു. [3] 2019 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 15,650 പോലീസ് സ്റ്റേഷനുകളുണ്ട്. കേരളത്തിൽ പോലീസ് ഇൻസ്പെക്ടർ (സി.ഐ) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ. ഇൻസ്പെക്ടർ/എസ്.എച്ച്.ഒ എന്ന പേരിൽ ആണ് ഈ തസ്തിക അറിയപ്പെടുന്നത്. ഇങ്ങനെ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ മാർ ആയിട്ടുള്ള പോലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്പെക്ടറും കുറ്റാന്വേഷണ ചുമതലയുള്ള സബ് ഇൻസ്പെക്ടർ മാറും ഉണ്ടാകും.
കേരളത്തിൽ
തിരുത്തുകകേരളത്തിൽ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് പോലീസ് ഇൻസ്പെക്ടർമാരാണ്. എന്നാല് കുറ്റകൃത്യങ്ങൾ കുറഞ്ഞതും, മറ്റു പ്രാധാന്യം കുറഞ്ഞ പോലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് സബ് ഇൻസ്പെക്ടർമാർ ആണ്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി നോട്ട് ബുക്ക് എഴുതുക, പരാതികളിൽ തീർപ്പ് കൽപ്പിക്കുക, പാസ്‌പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ട് തയ്യാറാക്കി അയക്കുക, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സമൻസിന്റെയും വാറണ്ടിന്റെയും അടക്കം ചുമതലകൾ എന്നിവ സ്റ്റേഷനുകളിലെ ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്‌പെക്ടർമാരാണ് നിർവഹിക്കേണ്ടത്. ഗൗരവസ്വഭാവമുള്ള പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പരിഗണനക്കും ഉത്തരവിലേക്കുമായി കൈമാറ്റം ചെയ്യണം. കേസ് രജിസ്റ്റർ ചെയ്യുന്നപക്ഷം അന്വേഷണത്തിന് ക്രൈം സബ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
റഫറൻസുകൾ
തിരുത്തുക- ↑ "40 inspectors say no to station house officer’s post", The Times of India, 3 January 2014
- ↑ "Puducherry Police Manual" (PDF). Archived from the original (PDF) on 2016-03-04. Retrieved 2022-09-23.
- ↑ Vadackumchery, James (2000). Human rights friendly police : a myth or reality?. New Delhi: A.P.H. Pub. p. 53. ISBN 9788176481502. Retrieved 18 December 2013.