പ്രമുഖ ഫ്രഞ്ച് ഹാസ്യ വാരികയായ ഷാർലി എബ്ദോയുടെ എഡിറ്റർ ഇൻ ചീഫും കാർട്ടൂണിസ്റ്റുമായിരുന്നു ചാർബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാൻ ചാർബോണർ(21 ഓഗസ്റ്റ് 1967 – 7 ജനുവരി 2015) . 2015 ജനുവരി ഏഴിന് മധ്യ പാരീസിലുള്ള ഷാർലി എബ്ദോയുടെ ഓഫീസിന് നേർക്ക് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു.[1]

ചാർബ്
Charb, 2 November 2011
Charb, 2 November 2011
ജനനം
സ്റ്റെഫാൻ ചാർബോണർ

(1967-08-21)21 ഓഗസ്റ്റ് 1967
മരണം7 ജനുവരി 2015(2015-01-07) (പ്രായം 47)
Charlie Hebdo offices, Paris, France
ദേശീയതഫ്രഞ്ച്
തൊഴിൽപത്രപ്രവർത്തകൻ, ആക്ഷേപ ഹാസ്യ ചിത്രകാരൻ

ജീവിതരേഖ

തിരുത്തുക
 
Charb in Strasbourg, 2009

തീവ്ര ഇടതു പക്ഷ നിലപാടുകളുണ്ടായിരുന്ന സ്റ്റെഫാൻ ഇസ്ലാമിക് തീവ്രവാദത്തിന്റെ കടുത്ത വിമർശകനായിരുന്നു. പ്രവാചകനെ പത്രാധിപരായി ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരേഖാചിത്രം പുറംചട്ടയിൽ നൽകിയതിന് 2011 ൽ ഷാർലി എബ്ദോയുടെ ഓഫീസിനുനേരെ ബോംബാക്രമണമുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ കാർട്ടൂൺ വാരിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള ഭീഷണിമൂലം സ്റ്റെഫാന് പ്രത്യകം അംഗരക്ഷകരെ വെച്ചിരുന്നു.

വിമർശനങ്ങൾ

തിരുത്തുക

തന്റെ നിലപാടുകൾക്കെതിരെ ഉയർന്ന വിമർശനങ്ങളെയും ഭീഷണികളെയും സ്റ്റെഫാൻ തള്ളിക്കളഞ്ഞിരുന്നു.

എന്നായിരുന്നു സ്റ്റെഫാൻ ചാർബോണറുടെ നിലപാട്.

  1. Charlie Hebdo : les dessinateurs Cabu, Charb et Wolinski sont morts Le Figaro.
"https://ml.wikipedia.org/w/index.php?title=സ്റ്റെഫാൻ_ചാർബോണർ&oldid=4092869" എന്ന താളിൽനിന്ന് ശേഖരിച്ചത്