സ്റ്റീഫൻ സാലിസ്ബറി III
സ്റ്റീഫൻ സാലിസ്ബറി III (ജീവിതകാലം: 1835-1905), സ്റ്റീഫൻ സാലിസ്ബറി ജൂനിയർ എന്നും അറിയപ്പെടുന്ന ഒരു അമേരിക്കൻ വ്യവസായിയും അഭിഭാഷകനും രാഷ്ട്രീയക്കാരനുമായിരുന്നു.[1] സമ്പന്നനായ ഒരു ഭൂവുടമയുടെ മകനായിരുന്ന സാലിസ്ബറി മസാച്യുസെറ്റ്സിലെ വോർസെസ്റ്റർ കൗണ്ടിയിൽ കുടുംബത്തിന്റെ വിപുലമായ സ്വത്തുക്കളും ബിസിനസ്സുകളും കൈകാര്യം ചെയ്യാൻ സഹായിച്ചു. തന്റെ പിതാവിനെപ്പോലെ, സാലിസ്ബറി സംസ്ഥാന സെനറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വോർസെസ്റ്റർ നാഷണൽ ബാങ്കിന്റെ പ്രസിഡന്റായിരുന്നതു കൂടാതെ വോർസെസ്റ്റർ & നഷുവ റെയിൽറോഡ് സംവിധാനം ചെയ്യുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു. വോർസെസ്റ്റർ സിറ്റി ഹോസ്പിറ്റലിന്റെയും വോർസെസ്റ്റർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ട്രസ്റ്റികൂടിയായിരുന്നു അദ്ദേഹം.
സ്റ്റീഫൻ സാലിസ്ബറി III | |
---|---|
മസാച്ചുസെറ്റ്സ് സെനറ്റ് അംഗം | |
ഓഫീസിൽ 1893–1895 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വോർസെസ്റ്റർ, മസാച്ചുസെറ്റ്സ് | മാർച്ച് 31, 1835
മരണം | നവംബർ 16, 1905 വോർസെസ്റ്റർ, മസാച്ചുസെറ്റ്സ് | (പ്രായം 70)
ദേശീയത | അമേരിക്കൻ |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
അവലംബം
തിരുത്തുക- ↑ "Portrait commentary at American Antiquarian". Archived from the original on 2016-08-23. Retrieved 2022-05-25.