സ്റ്റീഫൻ ഡിക്സൺ ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1936 ൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു.

Stephen Dixon
പ്രമാണം:StephenDixon.jpg
ജനനം (1936-06-06) ജൂൺ 6, 1936  (88 വയസ്സ്)
New York City
വിദ്യാഭ്യാസംinternational relations
പഠിച്ച വിദ്യാലയംCity College of New York

ജീവിതരേഖ

തിരുത്തുക

സ്റ്റീഫൻ ഡിക്സൺ രണ്ടു തവണ നാഷണൽ ബുക്ക് അവാർഡിനു പരിഗണിക്കപ്പെട്ടിരുന്നു. ഇത് 1991 ൽ ഫ്രോഗ് എന്ന നോവലിനും പിന്നീട് 1995 ൽ ഇന്റർസ്റ്റേറ്റ് എന്ന നോവലിനും. കുടുംബത്തിലെ ഏഴ് അംഗങ്ങളിലൊരാളായിരുന്നു ഡിക്സൺ.[1] അദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകൾ കുറിക്കുകൊള്ളുന്ന നർമ്മം, നീണ്ട വാചകങ്ങൾ എന്നിവയായിരുന്നു. അദ്ദേഹത്തിന് ഗുഗ്ഗെൻഹെയിം ഫെലോഷിപ്പ്, ഫിക്ഷൻ നോവലുകൾക്കുള്ള അമേരിക്കൻ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻറ് ലെറ്റേർസ് പ്രൈസ്, ഓ. ഹെൻഡ്രി അവാർഡ്, പുഷ്കാർട്ട് പ്രൈസ് തുടങ്ങിയ അനേകം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

1958 ൽ സിറ്റി കോളജ് ഓഫ് ന്യൂയോർക്കിൽനിന്നാണ് അദ്ദേഹം ബിരുദം സമ്പാദിച്ചത്. അതുപോലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഒരു ഫാക്കൽറ്റി അംഗവുമായിരുന്നു. ഒരു മുഴുവൻസമയ എഴുത്തുകാരനാകുന്നതിനുമുമ്പ് സ്റ്റീഫൻ ഡിക്സൺ ഡ്രൈവർ, മദ്യശാലയിലെ വിളമ്പുകാരൻ തുടങ്ങിയ ജോലികൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ 20 കളിൽ ഒരു പത്രപ്രവർത്തകനായും റേഡിയോയിൽ ജെ.എഫ്.കെ, റിച്ചാർഡ് നിക്സൺ, ക്രൂഷ്ചേവ് തുടങ്ങിയി വിശിഷ്ടവ്യക്തികളുമായി അഭിമുഖ സംഭാഷണം നടത്തുന്ന ജോലികളും ചെയ്തിരുന്നു.[2]

സാഹിത്യകൃതികൾ

തിരുത്തുക

നോവലുകൾ

തിരുത്തുക

കഥാസമാഹാരങ്ങൾ

തിരുത്തുക
  1. Professor Dixon broke it down with Richard Nixon Archived 2011-07-13 at Archive.is The Johns Hopkins Newsletter, 4 October 2002
  2. The End of U: Novelist Stephen Dixon Talks Writing, Reading, And Retiring From Johns Hopkins Baltimore City Paper, 7 February 2007
  3. Kirkus Review of Late Stories, July 20th, 2016
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ഡിക്സൺ&oldid=3621782" എന്ന താളിൽനിന്ന് ശേഖരിച്ചത്