സ്റ്റീഫൻ ഓസ്കാർ മല്ലിംഗ
സ്റ്റീഫൻ ഓസ്കാർ മല്ലിംഗ (ജീവിതകാലം 17 നവംബർ 1943 - 11 ഏപ്രിൽ 2013), ഒരു ഉഗാണ്ടൻ മെഡിക്കൽ ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. മരണസമയത്ത് അദ്ദേഹം ദുരന്തനിവാരണ-അഭയാർത്ഥികാര്യ മന്ത്രിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ക്യാബിനറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ടാർസിസ് കബ്‌വെഗ്യെരെക്കു പകരമായി 2011 മെയ് 27-ന് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.[1] 2006 മുതൽ 2011 വരെയുള്ള കാലത്ത് അദ്ദേഹം ഉഗാണ്ടയുടെ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പല്ലിസ ജില്ലയിലെ ബ്യൂട്ടെബോ കൗണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗവുംകൂടിയായിരുന്നു (എം.പി.) അദ്ദേഹം.[2] അദ്ദേഹത്തിൻറെ മൃതദേഹം 2013 ഏപ്രിൽ 19-ന് പല്ലിസയിൽ സംസ്കരിച്ചു.[3]
സ്റ്റീഫൻ ഓസ്കാർ മല്ലിംഗ | |
---|---|
ജനനം | |
മരണം | ഏപ്രിൽ 11, 2013 | (പ്രായം 69)
ദേശീയത | ഉഗാണ്ടൻ |
പൗരത്വം | ഉഗാണ്ട |
കലാലയം | Makerere University (Bachelor of Medicine and Bachelor of Surgery) American College of Surgeons (Fellow of the American College of Surgeons) International College of Surgeons (Fellow of the International College of Surgeons) |
തൊഴിൽ | ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ് & രാഷ്ട്രീയക്കാരൻ |
സജീവ കാലം | 1973 — 2013 |
അറിയപ്പെടുന്നത് | രാഷ്ട്രീയപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | Beatrice Mallinga |
അവലംബം
തിരുത്തുക- ↑ Monitor Team (28 May 2011). "Full of List of Ugandan Ministers Appointed by President Museveni". Daily Monitor. Kampala. Retrieved 20 October 2016.
- ↑ Staff Writer (12 April 2013). "Minister Mallinga Dies". Daily Monitor. Kampala. Retrieved 6 April 2015.
- ↑ "Museveni Talks About Bad Eating Habits as Mallinga is Buried".
External links
തിരുത്തുക- Photo of Dr. Stephen Mallinga In 2013, At Daily Monitor Website Archived 2016-03-04 at the Wayback Machine.
- Website of the Parliament of Uganda Archived 2015-03-15 at the Wayback Machine.