സ്റ്റീഫൻസൺ 2-18
സ്റ്റീഫൻസൺ 2-18 Stephenson 2-18.എന്നത് പരിച നക്ഷത്ര രാശിയിൽ ഉള്ള ഒരു ചുവന്ന ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 6000 പാഴ്സെക് ദൂരമകലെ അതായത് 20000 പ്രകാശവർഷം അകലെ ആകാശഗംഗയുടെ സ്കൂടം സെന്റൂറാസ് കൈകൾക്ക് അരികിലായിട്ടാണു കാണപ്പെടുന്നയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും തിളക്കമുള്ളതുമായ നക്ഷത്രങ്ങളിൽ ഒന്നയിട്ടാണു ഈ നക്ഷത്രത്തെ കണക്കക്കുന്നത്. ഈ നക്ഷത്രത്തിന്റ് ആരം സൂര്യന്റെ 2150 മടങ്ങാണെന്നും അതിനു തതുല്യമായ 1000 കോടിയുടെ വ്യാപ്തിയും കണക്കാക്കുന്നു. ഈ നക്ഷത്രത്തെ നമ്മുടെ സൗരയൂധത്തിന്റെ നടുക്ക് കോൺറ്റുവെക്കുകയാണെങ്കിൽ ഇത് സ്ഥിതി ചെയ്യാൻ എടുക്കുന്ന സ്ഥലം ശനിയുടെ ഭ്രമണപഥത്തോളംം വരും
നിരീക്ഷണ ചരിത്രം സ്റ്റീഫൺസൺ 2 തുറന്ന ക്ലസ്റ്റർ കണ്ടെത്തിയത് 1990 ൽ അഗാധ ഇന്ഫ്രാറെഡ് സർവ്വെയുടെ പഠനത്തിന്റെ ഫലമായി അമേരിക്കൻ വാനനിരീക്ഷകനായ ചാൾസ് ബ്രൂസ് സ്റ്റീഫൺസൺ ആണ്.ഈ ക്ലസ്റ്റർ RSGC2 എന്ന പേരിലുംം അറിയപ്പെടുന്ന പലതരംം ചുവന്ന ഭീമൻമാർ ഉൾപ്പെടുന്ന [1]യിലെ ഒന്നാണ്.