സ്റ്റിച്ചിംഗ് ദ സ്റ്റാൻഡേർഡ്
ബ്രിട്ടീഷ് ചിത്രകാരൻ എഡ്മണ്ട് ലൈറ്റൺ വരച്ച ഒരു ചിത്രമാണ് സ്റ്റിച്ചിംഗ് ദ സ്റ്റാൻഡേർഡ്. ഈ ചിത്രത്തിൽ അപരിചിതയായ ഒരു യുവതി മധ്യകാലഘട്ടത്തിലെ ഒരു കോട്ടയുടെ കൊത്തളങ്ങളിൽ കൊട്ടാരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന് പകൽസമയത്ത് സ്വസ്ഥതമായി ഒറ്റയ്ക്ക് ഇരുന്ന് ഒരു കൊടിയിലെ സ്വർണ്ണ പശ്ചാത്തലത്തിൽ കാണപ്പെടുന്ന കറുത്ത കഴുകൻറെ ചിത്രത്തിൽ തുന്നൽപ്പണികൾ നടത്തുന്നു. ഈ ചിത്രം കഴിഞ്ഞുപോയ പ്രീ-റാഫേലിറ്റിസത്തിന്റെ അവസാന കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ലൈറ്റന്റെ ജീവചരിത്രകാരനായ ആൽഫ്രഡ് യോക്നീ 1911 മുതൽ ശേഖരിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ സ്റ്റിച്ചിംഗ് ദ സ്റ്റാൻഡേർഡ് എന്ന ഈ ചിത്രവും പട്ടികപ്പെടുത്തിയിരിക്കുന്നു.[1]
സ്റ്റിച്ചിംഗ് ദ സ്റ്റാൻഡേർഡ് | |
---|---|
കലാകാരൻ | Edmund Leighton |
വർഷം | 1911 |
Medium | Oil on canvas |
അളവുകൾ | 98 cm × 44 cm (39 ഇഞ്ച് × 17 ഇഞ്ച്) |
സ്ഥാനം | Private collection |
അവലംബം
തിരുത്തുക- ↑ "Victorian & Edwardian Art" (PDF). Sotheby's. 15 November 2011. Archived from the original (PDF) on 2015-09-24. Retrieved 28 June 2014.