സ്റ്റാൻലി ഡോണൻ ((/ˈdɒnən/ DON-ən[1] ജീവിതകാലം: ഏപ്രിൽ 13, 1924 - ഫെബ്രുവരി 21, 2019) ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും നൃത്തസംവിധായകനുമായിരുന്നു. ഹോളിവുഡ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലത് സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. 1998-ൽ ഓണററി അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിന് 2004-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ കരിയർ ഗോൾഡൻ ലയൺ പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ നാല് സിനിമകൾ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ നാഷണൽ ഫിലിം രജിസ്ട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്റ്റാൻലി ഡോണൻ
ഡോണൻ 2010 ൽ.
ജനനം(1924-04-13)ഏപ്രിൽ 13, 1924
മരണംഫെബ്രുവരി 21, 2019(2019-02-21) (പ്രായം 94)
തൊഴിൽ
  • Film director
  • film producer
  • choreographer
  • dancer
  • stage director
സജീവ കാലം1940–2003
അറിയപ്പെടുന്നത്സിംഗിംഗ് ഇൻ ദ റെയിൻ, On the Town, Funny Face, Charade
ജീവിതപങ്കാളി(കൾ)
(m. 1948; div. 1951)
(m. 1952; div. 1959)
(m. 1990; div. 1994)
പങ്കാളി(കൾ)Elaine May (c. 1999)
കുട്ടികൾജോഷ്വാ ഡോണൻ ഉൾപ്പെടെ 3.

സംവിധായകൻ ജോർജ്ജ് ആബട്ടിന് വേണ്ടി ബ്രോഡ്‌വേയിലെ കോറസ് നിരകളിലൂടെയാണ് ഡോണൻ തന്റെ അഭിനയ കരിയർ ആരംഭിച്ചത്. 1943 മുതൽ, ജീൻ കെല്ലിയുമായി സഹകരിക്കുന്നതിന് മുമ്പായി ഹോളിവുഡിൽ ഒരു നൃത്തസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം, അവിടെ നിർമ്മാതാവ് ആർതർ ഫ്രീഡിന്റെ കീഴിൽ എം‌ജി‌എമ്മിന്റെ ഒരു കരാർ ഡയറക്ടറായി ജോലി ചെയ്തിരുന്നു. ഡോണനും ജീൻ കെല്ലിയും സഹകരിച്ച് ഓൺ ദി ടൗൺ (1949), സിംഗിംഗ് ഇൻ ദ റെയിൻ, ഇറ്റ്സ് ഓൾവേസ് ഫെയർ വെതർ (1955) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.[2][3] അവരുടെ അവസാന സഹകരണ സമയത്ത് ജീൻ കെല്ലിയുമായുള്ള ഡോണന്റെ ബന്ധം വഷളായിരുന്നു. റോയൽ വെഡ്ഡിംഗ് (1951), സെവൻ ബ്രൈഡ്‌സ് ഫോർ സെവൻ ബ്രദേഴ്‌സ് (1954), ഫണ്ണി ഫേസ് (1957) എന്നിവയാണ് ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ.

1957-ൽ എം‌.ജി‌.എമ്മുമായുള്ള കരാർ റദ്ദാക്കിയ അദ്ദേഹം ഒരു സ്വതന്ത്ര നിർമ്മാതാവായി. ഇൻഡിസ്‌ക്രീറ്റ് (1958), ചരേഡ് (1963), ടൂ ഫോർ ദ റോഡ് (1967) എന്നിവയുൾപ്പെടെയുള്ള പിൽക്കാല പ്രണയ  ചിത്രങ്ങളുടെ പേരിൽ ഡോണന് അംഗീകാരം ലഭിച്ചു. സ്പൈ ത്രില്ലർ അറബെസ്ക്യൂ (1966), ബ്രിട്ടീഷ് കോമഡി ബെഡാസിൽഡ് (1967), ഡാം യാങ്കീസ് (1958), ദി ലിറ്റിൽ പ്രിൻസ് (1974), കോമഡി ലക്കി ലേഡി (1975) തുടങ്ങിയ സംഗീതാത്മക ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

  1. "Say How: D". National Library Service for the Blind and Physically Handicapped. Retrieved February 23, 2019.
  2. "GENE KELLY: ANATOMY OF A DANCER". PBS. June 8, 2006. Retrieved July 4, 2022.
  3. Stanley Donen [biography]. Retrieved July 4, 2022. {{cite book}}: |website= ignored (help)
"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി_ഡോണൻ&oldid=3940053" എന്ന താളിൽനിന്ന് ശേഖരിച്ചത്