സ്റ്റാൻലി കോഹെൻ
സ്റ്റാൻലി കോഹെൻ (ജനനം: നവംബർ 17, 1922) അമേരിക്കൻ ജീവരസതന്ത്രശാസ്ത്രജ്ഞനാകുന്നു. 1986ൽ റിത ലെവി-മോണ്ടാൽക്കിനിയുമായിച്ചേർന്ന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമായി നോബൽ സമ്മാനം നേടി. നാഡീവളർച്ചാഘടകവും ഉപരിചർമ്മവളർച്ചാഘടകവും വേർതിരിച്ചറിഞ്ഞതിനായിരുന്നു നോബൽ സമ്മാനം.[3][4][5][6]
Stanley Cohen | |
---|---|
ജനനം | |
ദേശീയത | American |
കലാലയം | University of Michigan Oberlin College Brooklyn College |
അറിയപ്പെടുന്നത് | Nerve growth factor |
പുരസ്കാരങ്ങൾ | Louisa Gross Horwitz Prize (1983) Albert Lasker Award for Basic Medical Research (1986) Nobel Prize in Physiology or Medicine (1986) Franklin Medal (1987) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biochemistry |
സ്ഥാപനങ്ങൾ | Vanderbilt University Washington University in St. Louis |
പ്രബന്ധം | The Nitrogenous Metabolism of the Earthworm (1949) |
ഡോക്ടർ ബിരുദ ഉപദേശകൻ | Howard B. Lewis[1][2] |
മുൻകാലജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഫാന്നിയുടെയും ഒരു തയ്യൽക്കാരനായ ലൂയിസ് കൊഹന്റെയും മകനായി 1922 നവംബർ 17നു അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ ജനിച്ചു.[7][8] 1943ൽ ബ്രൂക്-ലിൻ കോളേജിൽനിന്നും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ഒന്നിച്ച് ബിരുദം കരസ്തമാക്കി. ഒരു പാൽസംസ്കരണശാലയിൽ ബാക്ടീരിയോളജിസ്റ്റ് ആയി ജോലിചെയ്ത് ആണ് അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആട്സ് ബിരുദം 1945ൽ ഒബർ-ലിൻ കോളജിൽനിന്നും ജന്തുശാസ്ത്രത്തിൽ കരസ്തമാക്കിയത്. 1948ൽ മിച്ചിഗൺ സർവ്വകലാശാലയിൽനിന്നും ജീവരസതന്ത്രവിഭാഗത്തിൽനിന്നും അദ്ദേഹത്തിനു ഗവേഷണബിരുദം ലഭിച്ചു.
ഗവേഷണം
തിരുത്തുക1950കളിൽ സെന്റ് ലുയിസിലെ വാഷിങ്ടൺ സർവ്വകലാശാലയിൽ, റിത ലെവി-മോണ്ടാൽക്കിനിയുമായിച്ചേർന്ന് നാഡീവളർച്ചാഘടകവും ഉപരിചർമ്മവളർച്ചാഘടകവും വേർതിരിച്ചെടുത്തു.[9] 1959ൽ അദ്ദേഹം വാൻഡർബിൽട് സർവ്വകലാശാലയിൽ കോശവളർച്ചാഘടകങ്ങളെക്കുറിച്ച് തന്റെ ഗവേഷണം തുടർന്നു. കോശവളർച്ചാഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കാൻസർ എങ്ങനെ വികസിക്കുന്നു എന്നു തെളിയിച്ചു. ഇത് കാൻസറിനെതിരായ ഔഷധങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കു അടിത്തറയിട്ടു.
അവലംബം
തിരുത്തുക- ↑ Cohen, S.; Lewis, H. B. (1949). "The nitrogenous metabolism of the earthworm (Lumbricus terrestris)". The Journal of Biological Chemistry. 180 (1): 79–91. PMID 18133376.
- ↑ Cohen, S.; Lewis, H. B. (1950). "The nitrogenous metabolism of the earthworm (Lumbricus terrestric). II. Arginase and urea synthesis". The Journal of Biological Chemistry. 184 (2): 479–484. PMID 15428427.
- ↑ Cohen, Stanley (1993). "Epidermal Growth Factor" (PDF). In Tore Frängsmyr and Jan Lindsten (Eds.) (ed.). Nobel Lectures, Physiology or Medicine 1981-1990. Singapore: World Scientific Publishing Co. ISBN 978-981-02-0793-9. Cohen's Nobel Lecture.
- ↑ Raju, T. N. (2000). "The Nobel chronicles. 1986: Stanley Cohen Cohen (b 1922); Rita Levi-Montalcini (b 1909)". Lancet. 355 (9202): 506. doi:10.1016/S0140-6736(00)82069-3. PMID 10841166.
- ↑ Shampo, M. A.; Kyle, R. A. (1999). "Stanley Cohen—Nobel Laureate for Growth Factor". Mayo Clinic Proceedings. 74 (6): 600. doi:10.4065/74.6.600. PMID 10377936.
- ↑ Weltman, J. K. (1987). "The 1986 Nobel Prize for Physiology or Medicine awarded for discovery of growth factors: Rita Levi-Montalcini, M.D., and Stanley Cohen, Ph.D". New England and regional allergy proceedings. 8 (1): 47–48. doi:10.2500/108854187779045385. PMID 3302667.
- ↑ http://www.bookrags.com/biography/stanley-cohen-woh/
- ↑ Sleeman, Elizabeth, ed. (2003). The international who's who 2004 (67th ed.). London: Europa. p. 339. ISBN 978-1857432176. Retrieved 4 May 2016.
- ↑ Carpenter, G.; Cohen, S. (1979). "Epidermal Growth Factor". Annual Review of Biochemistry. 48: 193–216. doi:10.1146/annurev.bi.48.070179.001205. PMID 382984.