സ്മാർട്ട്ബേഡ്
കുറഞ്ഞ ഭാരമുള്ളതും ഊർജ്ജോപയോഗത്തിൽ കാര്യക്ഷമതയുള്ളതുമായ പക്ഷിയുടെ രൂപത്തിലുള്ള ഒരു നൂതന റോബോട്ടാണ് സ്മാർട്ട്ബേഡ്. ഫെസ്റ്റോ ബയോനിക് ലേണിങ് നെറ്റ്വർക്കാണ് ഇത് വികസിപ്പിച്ചെടുത്തത് [1]. ഈ റോബോട്ട് പക്ഷികളുടെ പറക്കാനുള്ള കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു.
സ്മാർട്ട്ബേഡ് | |
---|---|
കമ്പ്യൂട്ടറിൽ നിർമ്മിച്ച ചിത്രം. | |
Role | UAV |
Manufacturer | Festo |
പ്രവർത്തനരീതി
തിരുത്തുകഉയർന്നു പൊങ്ങാനും പറക്കാനും നിലത്തിറങ്ങാനും കഴിയുന്ന ഈ റോബോട്ടിനെ നിലത്തുനിന്ന് റിമോട്ട് കൺട്രോൾ വഴി തത്സമയം നിയന്ത്രിക്കാം. ശരീരത്തിൽ ഘടിപ്പിച്ച മോട്ടോറിന്റെ സഹായത്താൽ ചിറകടിച്ചാണ് സ്മാർട്ട്ബേഡ് പറക്കുന്നത്. വായുവിൽ ഉയർന്ന് കഴിഞ്ഞാൽ പറക്കലിന്റെ ഗതി വാൽ നിയന്ത്രിക്കും [2].
അവലംബം
തിരുത്തുക- ↑ http://www.gizmag.com/smartbird-robotic-seagull/18228/
- ↑ Sorrel, Charlie (28 March 2011). "SmartBird Flaps and Flies Like the Real Thing". wired.com. Retrieved 2 May 2011.