ഒരു മത്സരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കുന്ന നിയമവിരുദ്ധ പ്രവൃത്തിയാണ് സ്പോട്ട് ഫിക്സിങ്. ഇത് കളിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിന്റെ പേരിലോ ആ ഘട്ടത്തിലെ കളിക്കാരന്റെ പ്രകടനത്തിന്റെ പേരിലോ ആകാം. മത്സരത്തിൽ വാതുവയ്പുകാരൻ പറയുന്ന രീതിയിൽ കളിക്കാരൻ പ്രവർത്തിക്കും. ഇതനുസരിച്ച് പ്രകടനം നടത്തിയാൽ താരങ്ങൾക്ക് ലക്ഷങ്ങൾ ലഭിക്കുകയുംചെയ്യും. മാച്ച് ഫിക്സിങ്ങിൽ നിന്ന് വ്യത്യസ്തമായി മത്സരത്തിന്റെ ഫലത്തെ സ്വാധീനിക്കാൻ സ്പോട്ട് ഫിക്സിങ്ങിന് കഴിയണമെന്നില്ല. ബെറ്റിങ് മാർക്കറ്റുകളിലാണ് സ്പോർട്ട് ഫിക്സിങ് മിക്കപ്പോഴും നടക്കുക. . ട്വന്റി - ട്വന്റി ക്രിക്കറ്റ് പോലുള്ള ഇനങ്ങളിൽ ഇത് സർവ്വ സാധാരണമായിട്ടുണ്ട്.[1]

ക്രിക്കറ്റിനെകൂടാതെ, ഫുട്ബോൾ, റഗ്ബി എന്നിവയിലും സ്പോട്ട് ഫിക്സിങ് വ്യാപകമായി നടക്കുന്നുണ്ട് എന്നു കരുതപ്പെടുന്നു.

ക്രിക്കറ്റിൽ

തിരുത്തുക

ക്രിക്കറ്റിൽ 2010ലാണ് സ്പോട്ട് ഫിക്സിങ് ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താൻ താരങ്ങളായ സൽമാൻ ബട്ട്, മുഹമ്മദ് ആമിർ, മുഹമ്മദ് ആസിഫ് എന്നിവർ പണംവാങ്ങി ഒത്തുകളിച്ചതായി കണ്ടെത്തി. കുറ്റം തെളിഞ്ഞതോടെ മൂന്നു പാക് താരങ്ങളും അറസ്റ്റിലായി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്‌പോട്ട് ഫിക്‌സിംഗ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം താരങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.[2]

2013 മേയിൽ നടന്ന ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ മലയാള താരം ശ്രീശാന്ത്, അങ്കീത് ചവാൻ, അജിത് ചന്ദില എന്നിവരെ സ്പോട്ട് ഫിക്സിങ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു.[3]

  1. "സ്‌പോട്ട് ഫിക്‌സിംഗ്". കേരള കൗമുദി. മെയ് 2013. Retrieved 17 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കള്ളക്കളി". ദേശാഭിമാനി. 17 മെയ് 2013. Retrieved 17 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://news.keralakaumudi.com/section.php?cid=8f14e45fceea167a5a36dedd4bea2543
"https://ml.wikipedia.org/w/index.php?title=സ്പോട്ട്_ഫിക്സിങ്&oldid=2286652" എന്ന താളിൽനിന്ന് ശേഖരിച്ചത്